Kodanchery

ഐക്കൺസ് സ്മാഷ് ബാഡ്മിന്റൺ ടൂർണ്ണമെന്റ് 2025 ആവേശകരമായി സമാപിച്ചു

​കോടഞ്ചേരി: നെല്ലിപ്പൊയിൽ ഐക്കൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘ഐക്കൺസ് സ്മാഷ് ബാഡ്മിന്റൺ ടൂർണമെന്റ് 2025’ പുലിക്കയം മരിയൻ ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് ആവേശകരമായി സമാപിച്ചു.

ആറാം വാർഡ് മെമ്പർ വിൽസൺ തറപ്പേൽ ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് സെക്രട്ടറി ആദർശ് ജോയ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ട്രഷറർ അജോ അവണ്ണൂർ സ്വാഗതമാശംസിച്ചു. വലിയകൊല്ലി അൽഫോൻസ പള്ളി വികാരി ഫാ.ജിയോ പുതുശ്ശേരിപുത്തൻ പുര അനുഗ്രഹപ്രഭാഷണവും ക്രിസ്മസ് കേക്ക് മുറിക്കലും നിർവ്വഹിച്ചു. കോഴിക്കോട് റൂറൽ എ.ടി.എസ് ജിനേഷ് കുര്യൻ ആശംസകൾ അറിയിച്ചു സംസാരിച്ചു. ക്ലബ്ബ് മെമ്പർ ജിനു കയത്തുങ്കൽ നന്ദി രേഖപ്പെടുത്തി.

​രണ്ട് വിഭാഗങ്ങളിലായി നടന്ന മത്സരങ്ങളിൽ 40-ഓളം ടീമുകൾ മാറ്റുരച്ചു.

മത്സര ഫലങ്ങൾ
​1.പ്രാദേശിക വിഭാഗം (24 ടീമുകൾ):
​ഒന്നാം സ്ഥാനം: അഭിനന്ദ് & ജുൽസിത്ത് (BASTON) – ₹3000 + ട്രോഫി
​രണ്ടാം സ്ഥാനം: സേട്ടു & പാർട്ണർ (PSFA) – ₹2000 + ട്രോഫി (സമ്മാനങ്ങൾ സ്പോൺസർ ചെയ്തത്: ജോർലിൻ ഉടുമ്പനാട്ട്)
​സെമി ഫൈനലിസ്റ്റുകൾ: വിഷ്ണു & പാർട്ണർ (Match Point Mukkam), ഷാഹിൽ & ഷഫീഖ് (DAYA)

​2. D65+ വിഭാഗം (16 ടീമുകൾ)
​ഒന്നാം സ്ഥാനം: ഡിവോൺ & ജലീൽ (DAYA) – ₹4000 + ട്രോഫി
​രണ്ടാം സ്ഥാനം: മുന്ന & പ്രേംജിത് – ₹2000 + ട്രോഫി
​സെമി ഫൈനലിസ്റ്റുകൾ: അഖിൽ & വിപിൻ (PRIMOS), സുദീപ് & പാർട്ണർ (PRIMOS)
രണ്ട് വിഭാഗങ്ങളിലെയും സെമി ഫൈനലിസ്റ്റുകൾക്കുള്ള ട്രോഫികൾ സർജു കുളപ്പുറത്ത് സ്പോൺസർ ചെയ്തു. വിജയികൾക്കുള്ള ക്യാഷ് പ്രൈസും ട്രോഫികളും ക്ലബ് ഭാരവാഹികളായ റോജൻ വലിയമറ്റം, അജോ അവണ്ണുർ, ആദർശ് ജോയ്, ഷോൺ മണ്ണൂർ, മിഥുൽ, അഭിജിത്, ജിനേഷ് എന്നിവർ ചേർന്ന് വിതരണം ചെയ്തു.

Related Articles

Leave a Reply

Back to top button