MukkamVideos

ഐ എൻ ടി യു സി യുവജന വിഭാഗം അണുവിമുക്ത പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു

മുക്കം: ഐ എൻ ടി യു സി യുവജന വിഭാഗം സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആവിഷ്കരിച്ച അണുവിമുക്ത സമൂഹം എന്ന പദ്ധതിയുടെ ഭാഗമായുള്ള കോഴിക്കോട് ജില്ലാതല പ്രവർത്തനങ്ങൾക്ക് മുക്കത്ത് തുടക്കം കുറിച്ചു,

പദ്ധതി ഉത്ഘാടനം സംസ്ഥാന പ്രസിഡന്റ് നിഷാബ് മുല്ലോളി നിർവഹിച്ചു.

https://www.youtube.com/watch?v=mvgsvi8tFxM

കോവിഡ് 19 ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് ആവശ്യമായ സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി പൊതു ഗതാഗത വാഹനങ്ങൾ, മുക്കത്തെ വിവിധ ആരാധനാലയങ്ങൾ, സർക്കാർ ഓഫീസുകൾ മറ്റു പൊതു ഇടങ്ങൾ എന്നിവ പദ്ധതിയുടെ ഭാഗമായി പ്രവർത്തകർ അണുവിമുക്തമാക്കി.

അതോടൊപ്പം രാഹുൽഗാന്ധി എം പിയുടെ കൈത്താങ്ങ് പദ്ധതിയുടെ ഭാഗമായി ശുചീകരണ മേഖലയിലുള്ള തൊഴിലാളികൾക്ക് പി പി ഇ കിറ്റുകളും വിതരണം ചെയ്തു.

യുവജന വിഭാഗം ജില്ലാ പ്രസിഡന്റ് അരുൺ കല്ലിടുക്കിൽ, ഐ എൻ ടി യു സി നിയോജകമണ്ഡലം പ്രസിഡന്റ് ടോമി ഇല്ലിമൂട്ടിൽ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജുനൈദ് പാണ്ടിക്കശാല, പ്രഭാകരൻ മുക്കം, ചന്ദ്രൻ എന്നിവർ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button