Kozhikode

മാർ പോൾ ചിറ്റിലപ്പള്ളിയുടെ ഖബറടക്കം ചൊവ്വാഴ്ച

കോഴിക്കോട്: താമരശ്ശേരി രൂപത മുൻ അദ്ധ്യക്ഷൻ അന്തരിച്ച മാർ പോൾ ചിറ്റിലപ്പിള്ളി പിതാവിന്റെ ഭൗതിക ശരീരം ഇന്ന് രാത്രി 9.30ന് താമരശ്ശേരി അൽഫോൻസാ ഭവനിൽ എത്തിക്കും.

നാളെ (07-09-2020- തിങ്കൾ) രാവിലെ 08:30 -ന് താമരശ്ശേരി ബിഷപ് ഹൗസിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം ഭൗതികശരീരം താമരശ്ശേരി മേരി മാതാ കത്തീഡ്രൽ പള്ളിയിൽ പൊതു ദർശനത്തിന് വയ്ക്കും.

08-ാം തിയ്യതി, ചൊവ്വാഴ്ച രാവിലെ 11:00 മണിക്ക് സീറോ മലബാർ സഭാ തലവൻ മേജർ ആർച്ച്ബിഷപ്പ് മാർ ജോർജ്ജ് ആലഞ്ചേരി പിതാവിന്റെ മുഖ്യ കാർമ്മികത്വത്തിൽ സംസ്കാര ശുശ്രൂഷകൾ നടക്കും.

ലത്തീൻ, മലങ്കര കത്തോലിക്കാ സഭകളിലെ വിവിധ രൂപതാദ്ധ്യക്ഷന്മാർക്കൊപ്പം ഇതര ക്രിസ്തീയ സഭകളിലെ ബിഷപ്പുമാരും സംസ്കാര ശുശ്രൂഷകളിൽ പങ്കെടുക്കും.

മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കേരളാ കോൺഗ്രസ് നേതാവ് പി ജെ ജോസഫ് ഉൾപ്പെടെ പ്രമുഖ നേതാക്കൾ അനുശോചനം രേഖപ്പെടുത്തി.

Related Articles

Leave a Reply

Back to top button