Koodaranji

കൂടരഞ്ഞി ക്ഷേത്രത്തിൽ നവരാത്രി മഹോത്സവം വിപുലമായി ആഘോഷിച്ചു

കൂടരഞ്ഞി: കൂടരഞ്ഞി ക്ഷേത്രത്തിൽ 2024 ഒക്ടോബർ 3 മുതൽ 13 വരെ നവരാത്രി മഹോത്സവം വിപുലമായി ആഘോഷിച്ചു. വിശേഷാൽ പൂജകൾ, നിറമാലയും ചുറ്റുവിളക്കും, ഗുരുതി, പുഷ്പാഞ്ചലി, അന്നദാനം, നാമജപം, ലളിതാ സഹസ്രനാമ അർച്ചന, വിദ്യാഗോപാലമന്ത്രാർച്ചന എന്നിവയിൽ നിരവധി ഭക്തജനങ്ങൾ പങ്കെടുത്തു.

ക്ഷേത്രാങ്കണത്തിൽ നാമജപ ഘോഷയാത്രയും ആയുധ-വാഹന പൂജകളും വിദ്യാരംഭ ചടങ്ങും നടന്നു. ക്ഷേത്രതന്ത്രി ബ്രഹ്മശ്രീ മിഥുൻ നാരായണൻ നമ്പൂതിരിപ്പാടിന്റെ നിർദ്ദേശപ്രകാരം, ക്ഷേത്രാചാര്യൻ സുധീഷ് ശാന്തി, സഹകാർമ്മികളായ മദനൻ കൈവേലി, അശോകൻ ശാന്തി, അദ്വൈത് കൃഷ്ണ എന്നിവരുടെ കാർമ്മികത്വത്തിൽ പൂജകൾ നടന്നു.

കുട്ടികളുടെ വിദ്യാരംഭം ഡോ. രൂപേഷ് താമരക്കുളം, അശോകൻ ശാന്തി എന്നിവർ നിർവഹിച്ചു.

ക്ഷേത്രഭാരവാഹികളായ ദിനേഷ് കുമാർ അക്കരത്തൊടി, സുന്ദരൻ എ പ്രണവം, വിജയൻ പൊറ്റമ്മൽ, ശശി ആഞ്ഞിലിമൂട്ടിൽ, ബിന്ദു ജയൻ, ഗിരീഷ് കുളിപ്പാറ, ചന്ദ്രൻ കുളിരാമുട്ടി എന്നിവരുടെ നേതൃത്വത്തിൽ മഹോത്സവം ഭക്തിസാന്ദ്രമായി സംഘടിപ്പിച്ചു.

Related Articles

Leave a Reply

Back to top button