Mukkam

മണാശ്ശേരി എം.എ.എം.ഒ കോളേജിൽ അന്തർദേശീയ മാധ്യമ സെമിനാർ സംഘടിപ്പിച്ചു

മുക്കം: മണാശ്ശേരി എം.എ.എം.ഒ കോളേജ് ജേർണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ വിഭാഗം അന്തർദേശീയ മാധ്യമസെമിനാർ സംഘടിപ്പിച്ചു. ‘ഇന്ത്യയും ഈജിപ്തും തമ്മിലുള്ള അന്താരാഷ്ട്രബന്ധം മെച്ചപ്പെടുത്തുന്നതിൽ മാധ്യമങ്ങളുടെ പങ്ക്’ എന്ന വിഷയത്തിൽ നടന്ന സെമിനാർ അഹ്റാം കനേഡിയൻ സർവകലാശാല മാസ് കമ്യൂണിക്കേഷൻ വിഭാഗം അസി. പ്രൊഫസർ ഡോ.ഫെദാ മുഹമ്മദ്‌ ഉദ്ഘാടനം ചെയ്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിൽ വാർത്താമാധ്യമങ്ങളുടെയും സിനിമകളുടെയും പങ്ക് വിലപ്പെട്ടതാണെന്നും സിനിമയും സംഗീതവും അതിർത്തികൾക്കപ്പുറം ഒരു സാംസ്കാരിക ഐക്യം രൂപപ്പെടുത്തുന്നുവെന്നും ഡോ.ഫെദാ അഭിപ്രായപ്പെട്ടു.

സിനിമ, സാഹിത്യം, സാംസ്കാരികം, ടൂറിസം, വിദ്യാഭ്യാസം എന്നീ മേഖലകളിലെ ഇരുരാജ്യങ്ങളിലെയും പങ്കാളിത്തവും വിഷയങ്ങളിലെ മാധ്യമഇടപെടലുകളും സെമിനാറിൽ ചർച്ചയായി. കോളേജ് പ്രിൻസിപ്പൽ കെ.എച്ച് ഷുക്കൂർ അധ്യക്ഷത വഹിച്ച പരിപാടിയിൽ ജേർണലിസം വിഭാഗം മേധാവി പി അബ്ദുൽ ബായിസ് മോഡറേറ്ററായി. അഹ്റം കനേഡിയൻ യൂണിവേഴ്സിറ്റി മാസ് കമ്യൂണിക്കേഷൻ വിഭാഗം അധ്യാപകരായ ഡോ.ഫെദ മുഹമ്മദ്, മനാർ അബ്ദുല്ല, സാറ ഫ്രാൻസിസ് തുടങ്ങിയവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ജേർണലിസം വിഭാഗം അസി. പ്രൊഫസർ എ നിസാർ, എം.വി ബ്രിജില, ഐ.ക്യു.എ.സി കോ-ഓർഡിനേറ്റർ ഡോ.അജ്മൽ മുഈൻ, വൈസ് പ്രിൻസിപ്പൽ ഡോ.അബൂബക്കർ മാങ്ങാട്ടുചാലിൽ തുടങ്ങിയവർ സംസാരിച്ചു. സെമിനാറിനുശേഷം ഈജിപ്ഷ്യൻ സംഘം വിദ്യാർഥികളുമായി സംവദിച്ചു.

Related Articles

Leave a Reply

Back to top button