Thiruvambady
തിരുവമ്പാടി പോലീസ് സ്റ്റേഷനിൽ ആത്മഹത്യ ശ്രമം

തിരുവമ്പാടി പോലീസ് സ്റ്റേഷനിലാണ് ഇന്നലെ ഉച്ചയ്ക്ക് ആണ് ആത്മഹത്യാ ശ്രമം നടന്നത്. കുടുംബവഴക്കിൻ്റെ പേരിൽ ഭാര്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഭർത്താവായ വയനാട് പുൽപ്പള്ളി സ്വദേശി റോബിനെ തിരുവമ്പാടി പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയിരുന്നു. ഈ സമയത്താണ് റോബിൻ കീടനാശിനി കഴിച്ച് ആത്മഹത്യ ശ്രമം നടത്തിയത്.
തുടർന്ന് തിരുവമ്പാടി പോലീസ് തിരുവമ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും ആരോഗ്യം വീണ്ടെടുത്തതിന് ശേഷം ഇയാൾ ബന്ധുക്കളോടൊപ്പം തിരിച്ചു വീട്ടിലേക്ക് പോവുകയും ചെയ്തു. ആത്മഹത്യാശ്രമത്തിന് തിരുവമ്പാടി പോലീസ് ഇയാളുടെ പേരിൽ കേസെടുത്തു.







