Pullurampara
മുങ്ങിമരണ നിവാരണ ദിനം; പുല്ലൂരാംപാറ സെന്റ് ജോസഫ് സ്കൂളിൽ പോലീസും, ഫയർഫോഴ്സും ക്ലാസുകൾ സംഘടിപ്പിക്കുന്നു

പുല്ലൂരാംപാറ: ജില്ലാ ദുരന്ത നിവാരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ലോക മുങ്ങിമരണ നിവാരണ ദിനമായ ജൂലൈ 25ന് ജില്ലയിലെ എല്ലാ സ്കൂളുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മുങ്ങിമരണ ബോധവത്കരണ പ്രതിജ്ഞ ചൊല്ലും.
ഇതിൻറെ ഭാഗമായി പുല്ലൂരാംപാറ സെന്റ് ജോസഫ് ഹയർസെക്കൻഡറി സ്കൂളിൽ ഫയർഫോഴ്സിന്റെയും പോലീസിന്റെയും നേതൃത്വത്തിൽ ക്ലാസ് സംഘടിപ്പിക്കും. 26 മുതൽ ഒരാഴ്ച്ചക്കാലം ജില്ലയിലെ പ്രധാന കോളജുകളിൽ ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിൽ ക്ലാസ്സുകൾ നടത്തും. ബോധവത്കരണത്തിന്റെ ഭാഗമായി സെമിനാറുകൾ, പരിശീലനങ്ങൾ എന്നിവയും വകുപ്പ് സംഘടിപ്പിക്കുന്നുണ്ട്.
ജില്ലയിൽ മുങ്ങിമരണം വർധിച്ചുവരുന്ന സാഹചര്യത്തിലാണ് വിദ്യാർഥികൾക്കായി ബോധവത്ക്കരണ പരിപാടികൾ സംഘടിപ്പിക്കുന്നത്. ഒരാഴ്ച്ച നീണ്ടുനിൽക്കുന്ന പരിപാടികൾ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വഴിയാണ് നടപ്പാക്കുക.







