തിരുവമ്പാടി പഞ്ചായത്തിന് ശുചിത്വ പഞ്ചായത്ത് പദവി

തിരുവമ്പാടി പഞ്ചായത്തിൽ നടന്നുകൊണ്ടിരിക്കുന്ന മാലിന്യ സംസ്കരണ പദ്ധതികളും, ജല സംരക്ഷണ പദ്ധതികളും, കാർഷിക രംഗത്തെ മികവും, ഹരിത കർമ്മസേനയുടെ പ്രവർത്തന മികവും കണക്കിലെടുത്ത് ജില്ലാ ഭരണകൂടം തിരുവമ്പാടി പഞ്ചായത്തിന് ശുചിത്വ പഞ്ചായത്ത് പദവി അനുവദിച്ചതിൻ്റെ പ്രഖ്യാപനം പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡൻ്റ് പി ടി അഗസ്റ്റിൻ നിർവഹിച്ചു.
സൂപ്പർ എം ആർ എഫ്, ബയോ കംമ്പോസ്റ്റ് യൂണിറ്റ്, മണ്ണിര കംമ്പോസ്റ്റ് യൂണിറ്റ്, ജലസ്രോതസുകളുടെ ശുചീകരണം, കാർഷിക മേഖലയിലെ ജൈവ പച്ചക്കറി ക്യഷി പ്രോത്സാഹനം, കാർഷിക വിപണനകേന്ദ്രം തുടങ്ങിയ നിരവധി പ്രവർത്തനങ്ങളാണ് പഞ്ചായത്തിൽ നിലവിൽ നടന്നുകൊണ്ടിരിക്കുന്നത്.
പ്രഖ്യാപന ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഗീത വിനോദ്, കെ ആർ ഗോപാലൻ, സുഹറ മുസ്തഫ, ടോമി കൊന്നക്കൻ, റംല ചോലക്കൽ തുടങ്ങിയ ജനപ്രതിനിധികളും ഹരിത കേരളം ജില്ലാ കോഡിനേറ്റർ പി പ്രകാശൻ, പഞ്ചായത്ത് സെക്രട്ടറി എം ഗിരീഷ്, നിറവ് കോഡിനേറ്റർ റെനിൽ, ക്ലീൻ കേരള മിഷൻ പ്രതിനിധികൾ, വി ഇ ഒ സബിഷ്, ഹരിത കർമ്മ സേന അംഗംങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.






