Kodanchery

വേളംകോട് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി കൂദാശ നടത്തി

കോടഞ്ചേരി:1960 കളിൽ മലബാറിൽ വേളംകോട് ഭാഗത്ത് കുടിയേറി പാർത്ത വിശ്വാസി സമൂഹത്തിന്റെ ദൈവ വിശ്വാസത്തിൻ്റെ ആശ്രയ കേന്ദ്രമായിരുന്നു വേളംകോട് സെന്റ് മേരീസ് ഓർത്തഡോക്സ് ദേവാലയം.പരിശുദ്ധ പരുമല തിരുമേനിയുടെ തിരുശേഷിപ്പ് സ്ഥാപിതമായിട്ടുള്ള ദേവാലയം 2023 ഡിസംബറിൽ പുതിയ ദേവാലയത്തിന്റെ പണികൾ ആരംഭിച്ച് പ്രവർത്തികൾ പൂർത്തീകരിച്ചു .

പുതിയ ദേവാലയത്തിൻ്റെ വിശുദ്ധ മൂറോനഭിഷേക കൂദാശ മലബാർ ഭദ്രാസന മെത്രാപ്പോലീത്ത ഗീവർഗ്ഗീസ് മാർ പക്കോമിയോസ് തിരുമേനി നിർവഹിച്ചു.മദ്രാസ് ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഗീവർഗ്ഗീസ് മാർ പീലക്സിനോസ് തിരുമേനി സഹ കാർമികത്വം വഹിച്ചു.

രാവിലെ 6:00ന് പ്രഭാത നമസ്കാരം ,7:00ന് വിശുദ്ധ ദേവാലയ കൂദാശ രണ്ടാം ഭാഗം ,9:30 ന് വിശുദ്ധ മൂന്നിൻമേൽ കുർബ്ബാന , 11:30 ന് പൊതുസമ്മേളനം. തിരുവമ്പാടി എംഎൽഎ സി.കെ കാസിം, കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അന്നക്കുട്ടി ദേവസ്യ കൊടുവള്ളി ബ്ലോക്ക് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോബി ഇലന്തൂർ, കോടഞ്ചേരി ഗ്രാമപഞ്ചായത്ത് മെമ്പർമാരായ റെജി തമ്പി,ബിന്ദു ജോർജ്,റൂബി തമ്പി എന്നിവരെയും ആദരിക്കുന്നു.

Related Articles

Leave a Reply

Back to top button