നെല്ലിപ്പൊയിൽ ടൗണിൽ മഴക്കാലപൂർവ്വ ശുചീകരണം ക്ലീൻ ഗ്രീൻ ക്യമ്പയിന് തുടക്കമായി

കോടഞ്ചേരി:നെല്ലിപ്പൊയിൽ ടൗണിൽ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെയും ഓയിസ്ക്ക ഇന്റർനാഷണൽ, വ്യാപാര വ്യവസായി, കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും, ഹരിത കർമ്മ സേന, തൊഴിലുറപ്പ്, കുടുംബശ്രീ, ഓട്ടോ തൊഴിലാളി യൂണിയൻ വിവിധ ക്ലബ്ബുകളുടെയും സംയുക്താഭിമുഖ്യത്തിൽ ക്ലീൻ ഗ്രീൻ ക്യാമ്പയിന് തുടക്കമായി.
നെല്ലിപ്പൊയിൽ ടൗണിൽ നടന്ന ശുചീകരണ പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അന്നക്കുട്ടി ദേവസ്യ ഉദ്ഘാടനം നിർവഹിച്ചു.ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ വിൻസന്റ് വടക്കേമുറിയിൽ അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് മെമ്പർ വിൽസൺ തറപ്പേൽ, കുടുംബാരോഗ്യ കേന്ദ്രം ജെ എച്ച് ഐ സജോയ് എംസി, ജെ പി എച്ച് എൻ മജോ ജോൺ, വോയിസ്കാ ഇന്റർനാഷണൽ പ്രസിഡണ്ട് ഷെല്ലി കുന്നേൽ, പുഷ്പ സുരേന്ദ്രൻ,അനു ജേക്കബ്,സാബു മനയിൽ, ബിജു ഓത്തിക്കൽ, മനോജ് മാത്യു,സണ്ണി തടത്തേൽ, മനോജ് നിരവത്ത്, സാബു അവണ്ണൂർ, സുകന്യ കാവുംകുന്നേൽ എന്നിവർ പ്രസംഗിച്ചു.







