Koodaranji
സെൻറ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിലെ എസ് പി സി, ജെ ആർ സി, സ്കൗട്ട് ആൻഡ് ഗൈഡ്സ് കുട്ടികൾ കൂടരഞ്ഞി പോസ്റ്റ് ഓഫീസ് പരിസരം ശുചികരിച്ചു

കൂടരഞ്ഞി: ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് കൂടരഞ്ഞി സെൻറ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിലെ എസ് പി സി, ജെ ആർ സി, സ്കൗട്ട് ആൻഡ് ഗൈഡ്സ് കുട്ടികൾ കൂടരഞ്ഞി പോസ്റ്റ് ഓഫീസ് ജംഗ്ഷൻ വൃത്തിയാക്കി.
ഹെഡ്മാസ്റ്റർ സജി ജോൺ, അധ്യാപകരായ വിനോദ് ജോസ്, റോയി അഗസ്റ്റിൻ,ജോസഫ് കുര്യൻ, സൗമ്യ മാർട്ടിൻ,നീതു സണ്ണി, ടെനിമോൾ, ആശ ആൻ്റണി, ജിഷ മാത്യു, ലിൻസി തോമസ്, നെൽസൺ മാനുവൽ എന്നിവർ നേതൃത്വം നൽകി.






