Kodanchery

അടിമണ്ണ് പറപ്പറ്റ ചെമ്പുകടവ് റോഡിൽ ഗർത്തം രൂപപ്പെട്ടു

കോടഞ്ചേരി : അടിമണ്ണ് പറപ്പറ്റ ചെമ്പുകടവ് റോഡിൽ പറപ്പറ്റയിൽ കലുങ്കിൾ ഗർത്തം രൂപപ്പെട്ടു. വാഹന ഗതാഗതം താൽക്കാലികമായി നിയന്ത്രിച്ചു അടിയന്തരമായി സ്ഥലം സന്ദർശിച്ച് വാഹനഗതാഗതം പുനസ്ഥാപിക്കുവാനുള്ള നടപടി സ്വീകരിക്കുവാൻ കോടഞ്ചേരി ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർക്ക് നിർദ്ദേശം നൽകിയതായി സ്ഥലം സന്ദർശിച്ച ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അന്നക്കുട്ടി ദേവസ്യ പ്രദേശവാസികളെ അറിയിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡന് ഒപ്പം സ്ഥിരം സമിതി അധ്യക്ഷൻ വിൻസന്റ് വടക്കേമുറിയിൽ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ നാൻസി ജോഷി, ജിജി എലുവാലുങ്കൽ, ബാബുപട്ടരാട്, പ്രദേശവാസികളായ കിഴക്കൻകര സജി, ജയ്സൺ വെട്ടുകയിൽ, ജോസഫ് തുണ്ടത്തിൽ എന്നിവർ ഒപ്പമുണ്ടായിരുന്നു.

Related Articles

Leave a Reply

Back to top button