Thiruvambady
കെ. എസ്. എസ്. പി. യു പൊതുസമ്മേളനവും കുടുംബ സംഗമവും നടത്തി

തിരുവമ്പാടി: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ തിരുവമ്പാടി യൂണിറ്റ് പൊതുസമ്മേളനവും കുടുംബ സംഗമവും നടത്തി. യൂണിയൻ കൊടുവള്ളി ബ്ലോക്ക് സെക്രട്ടറി കെ.വി.ജോസഫ് മാസ്റ്റർ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു.
കെ.പി.തോമസ് മാസ്റ്റർ, പി.ഡി.ശ്രീകുമാർ ,ടി.ടി.സദാനന്ദൻ, എ.വി.മാത്യൂ, പി. പ്രകാരൻ എന്നീവർ സംസാരിച്ചു. സാംസ്കാരിക പരിപാടികളും ,യൂണിവേർസിറ്റി പരീക്ഷയിൽ ഉന്നത നിലവാരം പുലർത്തിയ കുട്ടിയെ ആദരിക്കലും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു. പ്രസിഡന്റ് പി.വി.ജോൺ, വൈ. പ്രസി: മാർ ടി.ഒ.അബ്ദുറഹിമാൻ, എൻ.വി.ജോസഫ്, ചിന്നമ്മ ജോസ്. സെക്രട്ടറി: കെ.സി.ജോസഫ്, ജോ. സെക്ര: മാർ ജോസി തോമസ് കടപ്രയിൽ. ട്രഷറർ: എം.കെ.തോമസ്.







