Thiruvambady

കർഷക സംഘടനകൾ സംയുക്തമായി തിരുവമ്പാടിയിൽ കർഷക പ്രതിഷേധവും, പന്തംകൊളുത്തി പ്രകടനവും നടത്തി

തിരുവമ്പാടി : ഉത്തർപ്രദേശിൽ കർഷക സമരഭടൻമാരുടെ നേരേ വാഹനം ഓടിച്ച് കയറ്റി കൊലപ്പെടുത്തിയ ദാരുണവും ഭീകരവുമായ സംഭവത്തിൽ പ്രതിഷേധിച്ച് തിരുവമ്പാടി മേഖലയിലെ വിവിധ കർഷക സംഘടനകൾ സംയുക്തമായി പന്തംകൊളുത്തിപ്രകടനവും പ്രതിഷേധയോഗവും സംഘടിപ്പിച്ചു.

തിങ്കളാഴ്ച വൈകിട്ട് ഏഴരക്ക് തിരുവമ്പാടി ടൗണിൽ നടത്തിയ പരിപാടിയിൽ കർഷക ജനശബ്ദം, കിഫ, എ.കെ.സി.സി., വെൽഫെയർ പാർട്ടി, കെ.എസ്. കെ.ടി.യു. തുടങ്ങിയ സംഘടനകളുടെ പ്രതിനിധികൾ പങ്കെടുത്തു. കർഷക സമരത്തോടുള്ള കേന്ദ്ര സർക്കാരിന്റെ നിഷേധാത്മക നിലപാടിൽ യോഗം അമർഷം രേഖപ്പെടുത്തി.

അജു എമ്മാനുവൽ, നാസർ പുല്ലൂരാംപാറ, ബെന്നി മങ്ങാട്ടിൽ, എ കെ. മുഹമ്മദ്, ഷെമിൽ പുന്നക്കൽ, ബാബു പുലക്കുടിയിൽ, പ്രിൻസ് തിനംപറമ്പിൽ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.

Related Articles

Leave a Reply

Back to top button