Adivaram

ചുരത്തിൽ പുതുതായി അപായബോർഡുകൾ സ്ഥാപിച്ചു

അടിവാരം : ചുരംപാതയിൽ ഭീതിയും ഗതാഗതദുരിതവും തീർത്ത വ്യൂപോയിന്റിന് സമീപത്തെ മണ്ണിടിച്ചിലിന്റെ പശ്ചാത്തലത്തിൽ അപകടസാധ്യത സൂചിപ്പിച്ച് ചുരത്തിൽ പുതുതായി അപായ സൂചനാ ബോർഡുകൾ സ്ഥാപിച്ചു.

ചുരം വ്യൂപോയിന്റിനും വയനാട് ഗേറ്റിനും ഇടയിലും വ്യൂപോയിന്റിന്റെ തുടക്കഭാഗത്തുമാണ് പിഡബ്ല്യുഡി എൻഎച്ച് വിഭാഗത്തിന്റെ നിർദേശപ്രകാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് നാല് സൂചനാ ബോർഡുകൾ സ്ഥാപിച്ചത്. മഴ ശക്തമായി തുടർന്നാൽ നേരത്തേ മണ്ണിടിച്ചിലുണ്ടായ ഭാഗത്തുനിന്ന് ഇനിയും ഇടിച്ചിൽ സംഭവിക്കാനും പാറകൾ താഴോട്ട് പതിക്കാനും സാധ്യതയുള്ള സാഹചര്യത്തിലാണ് നടപടി.

Related Articles

Leave a Reply

Back to top button