Thiruvambady

തിരുവമ്പാടി ഇന്ന് 11 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഇന്നലെ നടത്തിയ 81 പേരുടെ ആർ.ട്ടി.പി.സി.ആർ ടെസ്റ്റിൽ രണ്ട് ആതിഥി തൊഴിലാളികൾ ഉൾപ്പെടെ ആറു പേർക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു, ഈ കണക്ക് ഉൾപ്പെടെ തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പരിധിയിൽ ഇന്ന് 11 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്‌.

കോവിഡ് കണക്ക് വാർഡ് അടിസ്ഥാനത്തിൽ

വാർഡ്‌ 6, 12, 13.. ഒരാൾ വീതം.
വാർഡ്‌ 16.. 2 പേർ.
വാർഡ്‌ 10, 14…. 3 പേർ വീതം

ഡെങ്കിപ്പനി ഭീഷണി നിലനിൽക്കുന്ന ഏഴാം വാർഡിലെ തറിമറ്റം പ്രദേശത്ത് ഇന്ന് കൊതുകിന്റെ ലാർവകളെ നശിപ്പിക്കാൻ കീടനാശിനി തളിച്ചതായും, നാളെ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ആന്റിജൻ, RTPCR കൊവിഡ് ടെസ്റ്റ് നടത്തുന്നതാണെന്നും, ഓരോ വാർഡിൽ നിന്നും 10 പേരെ വീതം വാർഡ് ആർ.ആർ.ടി മാർ നിർദ്ദേശിക്കുന്ന ആളുകളെ ടെസ്റ്റിന് പരിഗണിക്കുന്നതാണെന്നും അധികൃതർ അറിയിച്ചു.

Related Articles

Leave a Reply

Back to top button