Mukkam
‘വെൽ വിഷേഴ്സ് മീറ്റ് 2024’ സംഘടിപ്പിച്ചു
മുക്കം: ഇ.എം.എസ് സഹകരണ ആശുപത്രിക്കു വേണ്ടി നോർത്ത് കാരശ്ശേരിയിൽ നിർമ്മിക്കുന്ന കെട്ടിടത്തിന്റെ പണി പൂർത്തിയാക്കലും ആശുപത്രി പ്രവർത്തനം വിപുലീകരിക്കലും സംബന്ധിച്ച് അഭിപ്രായ രൂപീകരണത്തിന്റെ ഭാഗമായി സഹകാരികളെയും അഭ്യുദയകാംക്ഷികളെയും ഉൾപ്പെടുത്തി ‘വെൽ വിഷേഴ്സ് മീറ്റ് 2024’ സംഘടിപ്പിച്ചു. നഗരസഭാ ചെയർമാൻ പി.ടി.ബാബു ഉദ്ഘാടനം ചെയ്തു.
ഷെയർ സമാഹരണവും അദ്ദേഹം നിർവ്വഹിച്ചു. ചന്ദ്രനിൽ നിന്ന് ഒരു ലക്ഷം രൂപ ഷെയർ സ്വീകരിച്ചു. ടി.പി.രാജീവ് അദ്ധ്യക്ഷത വഹിച്ചു. അഡ്വൈസറി കമ്മിറ്റി കൺവീനർ ടി.വിശ്വനാഥൻ, ആശുപത്രി വൈസ് പ്രസിഡന്റ് വി.കെ.വിനോദ്, സി.രാജൻ, അഡ്വ.കെ.പി. ചാന്ദ്നി, പ്രജിത പ്രദീപ് എന്നിവർ പ്രസംഗിച്ചു. എൻ.ബി.വിജയകുമാർ സ്വാഗതവും ജോൺസി ജോൺ നന്ദിയും പറഞ്ഞു.