Koodaranji

കുളിരാമുട്ടി വാഹനാപകടം; ചികിത്സയിലിരിക്കെ ഒരാൾ കൂടി മരിച്ചു, മരണം മൂന്നായി

കൂടരഞ്ഞി : കൂടരഞ്ഞി കുളിരാമുട്ടിയിൽ പിക്കപ്പ് നിയന്ത്രണം വിട്ടു വ്യാപാര സ്ഥാപനത്തിലേക്ക് ഇടിച്ചു കയറിയ അപകടത്തിൽ ഒരാൾ കൂടി മരിച്ചു. തേക്കും കുറ്റി സ്വദേശി മുഹമ്മദ് റാഫിയാണ് മണാശ്ശേരിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. ഇദ്ദേഹം ഡ്രൈവറുടെ സഹായിയായിരുന്നു.ഇന്ന് രാവിലെയായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്.

കൂടരഞ്ഞി കുളിരാമുട്ടിയിൽ പൂവാറൻതോടിൽ നിന്നും ഇറക്കം ഇറങ്ങി വരികയായിരുന്ന പിക്കപ്പ് നിയന്ത്രണം വിട്ടു വ്യാപാര സ്ഥാപനത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വ്യാപാരസ്ഥാപനവും വാഹനവും സമീപത്തുള്ള ഇലക്ട്രിക് പോസ്റ്റും പൂർണ്ണമായും തകർന്നു. വ്യാപാരസ്ഥാപനത്തിന് സമീപത്ത് സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്ന കുളിരാമുട്ടി സ്വദേശികളായ പുളിക്കുന്നത്ത് സുന്ദരൻ(62) കമുങ്ങുംതോട്ടത്തിൽ ജോൺ (65) എന്നിവരാണ് നേരത്തെ മരണപ്പെട്ടത്. പരിക്കേറ്റ വാഹനത്തിലെ ഡ്രൈവർ തേക്കുംകുറ്റി സ്വദേശി ശിഹാബുദ്ദീൻ, വ്യാപാര സ്ഥാപനഉടമ ജോമോൻ എന്നിവർ ചികിത്സയിലാണ്.

Related Articles

Leave a Reply

Back to top button