Mukkam

നീലേശ്വരം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ ഈ വർഷത്തെ വിദ്യാരംഗത്തിന്റെയും മറ്റു ക്ലബ്ബുകളുടെയും ഉദ്ഘാടനം വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു

മുക്കം : നീലേശ്വരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ഈ വർഷത്തെ വിദ്യാരംഗത്തിന്റെയും മറ്റു ക്ലബ്ബുകളുടെയും ഉദ്ഘാടന കർമ്മം അദ്ധ്യാപകനും പ്രശസ്ത എഴുത്തുകാരനുമായ ശ്രീ സുധാകരൻ മാസ്റ്റർ നിർവഹിച്ചു .വിവിധ ക്ലബ്ബുകളുടെ ലോഗോ പ്രകാശനവും വൃക്ഷത്തൈ വിതരണവും ഇതോടനുബന്ധിച്ച് നടന്നു.

പ്രധാന അധ്യാപിക ശ്രീമതി ഉഷ ടീച്ചറുടെ അധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ ശ്രീമതി ജാസ്മിൻ കൈതമണ്ണ സ്വാഗതവും പിടിഎ പ്രസിഡണ്ട് ശ്രീ യാസർ, എം പി ടി എ പ്രസിഡണ്ട് ശ്രീമതി ബുഷറ, ശ്രീ അബ്ദുൽ നാസർ, ശ്രീ ഷാജി ജോൺ, നവീന ജോർജ്, ബിന്ദു ബാസ്റ്റിൻ, ജെസിലി സി, മുഹമ്മദ് ഇർഷാദ് രേഷ്മ പി, ശിവരഞ്ചിനി, ഷംന പി.വി ശ്രീനന്ദ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. വിദ്യാരംഗം കൺവീനർ ശ്രീ മനോജ് നന്ദി അർപ്പിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.

Related Articles

Leave a Reply

Back to top button