Kerala

കോളനി കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പന; ഒരാള്‍ പിടിയില്‍

ബത്തേരി: കോളനി കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പന നടത്തുന്ന യുവാവ് പിടിയില്‍. പൂതാടി തെക്കേടത്ത് വീട്ടില്‍ രഞ്ജിത്ത് എന്ന കെ ആര്‍ അനൂപ്(21) ആണ് പിടിയിലായത്. ബത്തേരി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ ഡി സതീശനും സംഘവുമാണ് ഇയാളെ പിടികൂടിയത്. പൂതാടി കൊവള നാലുസെന്റ് കോളനിയില്‍ കഞ്ചാവ് പൊതികളാക്കി വില്‍പന നടത്തിവരികയായിരുന്നു. ഇയാളില്‍ നിന്നും 15 പൊതികളിലായി 100 ഗ്രാം കഞ്ചാവ് കണ്ടെടുത്തു.

എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ കെ വി വിജയകുമാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ വി രഘു, കെ ജോണി, എം എസ് ദിനീഷ്, എക്സൈസ് ഡ്രൈവര്‍ കെ കെ ബാലചന്ദ്രന്‍, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ വി ആര്‍ രമ്യ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.

Related Articles

Leave a Reply

Back to top button