Kodanchery
ശ്രേയസ് കോഴിക്കോട് മേഖല വിദ്യാഭ്യാസ ബോധവൽക്കരണ സെമിനാർ നടത്തി

കോടഞ്ചേരി: കേന്ദ്ര തൊഴിലാളി ഉദ്യോഗ മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന കോഴിക്കോട് തൊഴിലാളി വിദ്യാഭ്യാസ ഡെവലപ്മെന്റിന്റെ സഹകരണത്തോടെ ശ്രേയസ് കോഴിക്കോട് മേഖല വിദ്യാഭ്യാസ ബോധവൽക്കരണ സെമിനാർ നടത്തി. മൈക്കാവ് യൂണിറ്റിൽ വെച്ച് നടത്തിയ ഏകദിന സെമിനാർ യൂണിറ്റ് ഡയറക്ടർ ഫാ.ജോൺ പനച്ചിപറമ്പിൽ അധ്യക്ഷത വഹിച്ച ചടങ്ങ് മേഖലാ ഡയറക്ടർ ഫാദർ തോമസ് മണ്ണിത്തോട്ടം ഉദ്ഘാടനം ചെയ്തു.
തൊഴിൽ മേഖലയെക്കുറിച്ച് തൊഴിലാളി വിദ്യാഭ്യാസ ഓഫീസർ കെ സോജൻ ജോസഫ്, പ്രോഗ്രാം കോഡിനേറ്റർ ദാമോദരൻ മടവൻകണ്ടി, സുബ്രഹ്മണ്യൻ അരീക്കോട് എന്നിവർ ക്ലാസെടുത്തു. യൂണിറ്റ് പ്രസിഡണ്ട് ഷിബി മനക്കത്തോട്ടം, പ്രോഗ്രാം ഓഫീസർ ലിസി റെജി തുടങ്ങിയവർ സംസാരിച്ചു.







