Pullurampara

പുല്ലുരാംപാറ ഇന്ത്യൻ ഓയിൽ കോർപറേഷൻ പെട്രോൾ പമ്പ് നാളെ പ്രവർത്തനമാരംഭിക്കും

പുല്ലുരാംപാറ: തിരുവമ്പാടി – കോടഞ്ചേരി പഞ്ചായത്തുകൾ ഉൾപ്പെടുന്ന മലയോരമേഖലയിലെ നിവാസികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പുല്ലൂരാംപാറ പെട്രോൾ പമ്പ് ഓഗസ്റ്റ് 5 വ്യാഴാഴ്ച രാവിലെ 10 മണിക്ക് തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി പുളിക്കാട്ട് ഉദ്ഘാടനം ചെയ്യും. കോവിഡ് നിയന്ത്രണങ്ങൾ തുടരുന്നതിനാൽ വിപുലമായ ചടങ്ങുകളൊന്നും ഇല്ലാതെയാണ് പമ്പ് ആരംഭം കുറിക്കുന്നതെന്നും ഏവരുടെയും സഹായ സഹകരണങ്ങൾ ഉണ്ടാവണമെന്നും പമ്പ് മാനേജ്‌മെന്റ് അറിയിച്ചു.

മലയോര മേഖലയായ ആനക്കാംപോയിൽ, മുത്തപ്പൻപുഴ, പുല്ലൂരാംപാറ തുടങ്ങിയ പ്രദേശങ്ങളിലുള്ളവർ നിലവിൽ ഇന്ധനം നിറയ്ക്കുന്നതും മറ്റും കിലോമീറ്ററുകൾ താണ്ടി തിരുവമ്പാടിയിലെത്തിയാണ്. ഇന്ധന വില ദിനം പ്രതി കുതിച്ചുയരുന്ന സാഹചര്യത്തിൽ ഇന്ധനം നിറയ്ക്കുന്നതിനായി ഇത്രയേറെ ദൂരം സഞ്ചരിക്കുന്നത് തന്നെ സാമ്പത്തിക നഷ്ടം ഉണ്ടാക്കിയിരുന്നു. ഈ കഷ്ടപ്പാടിനാണ് പമ്പ് പ്രവർത്തനമാരംഭിക്കുന്നതോടെ അറുതിവരുന്നത്.

Related Articles

Leave a Reply

Back to top button