Mukkam

പി.ടി.എം ഹയർ സെക്കണ്ടറി സ്കൂളിൽ ഞാറു നടീൽ മഹോത്സവം സംഘടിപ്പിച്ചു

മുക്കം: കൊടിയത്തൂർ പി.ടി.എം ഹയർ സെക്കണ്ടറി സ്കൂളിലെ സകൗട്ട്സ് ആൻഡ് ഗൈഡ്സിൻ്റെ ആഭിമുഖ്യത്തിൽ നടത്തുന്ന നെൽകൃഷിയുടെ ഞാറു നടീൽ മഹോത്സവം നടന്നു. ചെറുവാടി പുഞ്ചപാടത്താണ് കൃഷിയിറക്കുന്നത്. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അരിയിൽ അലവി ചടങ്ങ് ഉദ്ഘാടനം ചെയ്തു.

പി.ടി.എ പ്രസിഡൻ്റ് എസ്.എ നാസർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഫസൽ കൊടിയത്തൂർ മുഖ്യാതിഥിയായി. വിദ്യാർത്ഥികളിൽ കാർഷികാഭിരുചി വർധിപ്പിക്കുകയെന്ന ലക്ഷ്യത്തിൽ ആരംഭിച്ച “പാഠങ്ങളിൽ നിന്നും പാടത്തേക്ക് ” എന്ന ക്യാമ്പയിൻ്റെ ഭാഗമായാണ് നെൽകൃഷിയിറക്കുന്നത്.

Related Articles

Leave a Reply

Back to top button