Thiruvambady

മലയോര ഹൈവേ റോഡ് നിർമാണം; പുന്നയ്ക്കൽ അങ്ങാടിയിലെ വ്യാപാരികൾക്കും നാട്ടുകാർക്കും ദുരിതമായി.

തിരുവമ്പാടി∙ മലയോര ഹൈവേ നിർമാണത്തിന്റെ ഭാഗമായി പുന്നയ്ക്കൽ അങ്ങാടിയിലെ റോഡ് ഉയർത്താൻ ഓടകളുടെ ഉയരം കൂട്ടിയത് വ്യാപാരികൾക്കും നാട്ടുകാർക്കും ദുരിതമായി. ഈ ഭാഗത്തുള്ള കടകളിൽ നിന്ന് സാധനം വാങ്ങാനെത്തുന്നവർ കടകളുടെ മുൻപിൽ ഇരിക്കണം എന്ന അവസ്ഥയാണ്. മീൻ വാങ്ങണമെങ്കിൽ മീൻ കടയ്ക്കു മുൻപിൽ കയറി ഇരിക്കേണ്ട അവസ്ഥ. പല കടകൾക്കും ഇതേ അവസ്ഥ.

നിലവിലുള്ള റോഡിൽ നിന്ന് 4 അടി വരെ ഉയരത്തിൽ ആണ് ഓട നിർമിച്ചത്. ഇതോടെ പല കടകളും റോഡിനടിയിൽ ആകുകയും പല കടകളിലേക്കും കയറാൻ വഴി ഇല്ലാതാകുകയും ചെയ്തു. നാട്ടുകാരുടെയും വ്യാപാരികളുടെയും പ്രതിഷേധത്തെ തുടർന്ന് റോഡിന്റെ താഴെയായ കടകൾ ഉയർത്താമെന്നും കടയുടെ മുൻ ഭാഗത്തെ ഷെയ്ഡ് പൊളിച്ച് റോഡിലേക്ക് ഇറക്കി ഷീറ്റ് ഇടാമെന്നും എംഎൽഎയും ഉദ്യോഗസ്ഥരും കരാറുകാരും നാട്ടുകാർക്ക് ഉറപ്പു നൽകിയിരുന്നു.

എന്നാൽ ഓട നിർമാണത്തിനു തടസ്സമായ ഷെയ്ഡ് മാത്രമാണ് പൊളിച്ചു നീക്കിയത്. കടകൾക്ക് മുൻപിലേക്ക് ആളുകൾക്ക് എത്താൻ പ്രയാസം ആയതോടെ കച്ചവടവും കുറഞ്ഞെന്ന് വ്യാപാരികൾ പറയുന്നു. റോഡ്  വികസനത്തിനു സൗജന്യമായി സ്ഥലം വിട്ടുനൽകിയവരാണ് ഇ പ്പോൾ ദുരിതത്തിലായിരിക്കുന്നത്.

Related Articles

Leave a Reply

Back to top button