Puthuppady
റോഡില്‍ നിറയെ കുഴികള്‍, നടുറോഡിലെ കുഴികളില്‍ വാഴ നട്ട് നാട്ടുകാര്‍

പുതുപ്പാടി: പുതുപ്പാടി ദേശീയ പാത 766 ല്‍ റോഡിൽ നിറയെ കുഴികളാവുകയും അപകടങ്ങള്‍ സംഭവിക്കുകയും ചെയ്തതോടെ നടുറോഡില്‍ കുഴികളില്‍ വാഴ നട്ട് നാട്ടുകാര്‍.
പുതുപ്പാടി വെസറ്റ് കൈതപ്പൊയിലില്‍ ആണ് സംഭവം. കൈതപ്പൊയില്‍ പാലത്തിനോട് ചേര്‍ന്നും വെസറ്റ് കൈതപ്പൊയില്‍ അങ്ങാടി വരെയും റോഡില്‍ നിറയേ കുഴികളാണ്. കുഴിയില്‍ ചാടി അപകടങ്ങള്‍ ഉണ്ടാവുന്നുണ്ട്. കഴിഞ്ഞ വര്‍ഷം കുഴിയില്‍ ചാടിയ വണ്ടിയില്‍ നിന്നും തെറിച്ച് വീണ കൈതപ്പൊയില്‍ ആനോറ സ്വദേശി ലോറി തട്ടി മരിച്ചിരുന്നു.







