Koodaranji

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്നു; കൂടരഞ്ഞിയിൽ വീണ്ടും നിയന്ത്രണങ്ങൾ കർശനം

കൂടരഞ്ഞി: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തില്‍ ഏ കറ്റഗറിയിൽ ആയിരുന്ന കൂടരഞ്ഞി പഞ്ചായത്ത് ടെസ്റ്റ് പൊസറ്റീവിറ്റി നിരക്ക് ഉയർന്നതിനെ തുടർന്ന് ബി കാറ്റഗറിയിലെക്ക് മാറ്റി ജില്ല കലക്ടർ ഉത്തരവിറക്കി. ഇതോടെ കൂടരഞ്ഞി പഞ്ചായത്ത് പരിധിയിൽ നിയന്ത്രണങ്ങൾ വീണ്ടും കർശനമാകും 8 മുതല്‍ 16 ശതമാനം വരെ ടി.പി.ആര്‍ ഉള്ള പഞ്ചായത്തുകളെ ആണ് ബി വിഭാഗത്തിൽ ഉൾപ്പെടുത്തുന്നത് ഇത്തരം പഞ്ചായത്തുകളിൽ എല്ലാ വിധ സര്‍ക്കാര്‍ – അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളും പൊതുമേഖലാ സ്ഥാപനങ്ങളും, സ്വയം ഭരണ സ്ഥാപനങ്ങളും കമ്പനി,കോര്‍പ്പറേഷനുകളും,ബാങ്കുകള്‍ ,ധനകാര്യസ്ഥാപനങ്ങള്‍ എന്നിവയും 50% ജീവനക്കാരെ റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ വെച്ച് പ്രവർത്തിപ്പിക്കാം .ബാക്കിയുള്ള ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം നടപ്പാക്കാവുന്നതാണ്.

ബാങ്കുകളും ധനകാര്യസ്ഥാപനങ്ങളും ചൊവ്വ,വ്യാഴം ദിവസങ്ങളില്‍ പൊതുജനങ്ങളെ പ്രവേശിപ്പിക്കാതെ പ്രവര്‍ത്തിപ്പിക്കാം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അവശ്യവസ്തുക്കള്‍ വില്‍പ്പന നടത്തുന്ന എല്ലാ കടകളും രാവിലെ ഏഴ് മണിമുതല്‍ വൈകിട്ട് ഏഴ് മണിവരെ 50% ജിവനക്കാരെ വെച്ച് എല്ലാ ദിവസങ്ങളിലും തുറന്ന് പ്രവര്‍ത്തിപ്പിക്കാം. മറ്റ് വാണിജ്യസ്ഥാപനങ്ങള്‍ 50% ജിവനക്കാരെ വെച്ച് തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ തുറന്ന്പ്രവര്‍ത്തിപ്പിക്കാവുന്നതാണ്. അക്ഷയകേന്ദ്രങ്ങളും ജനസേവനകേന്ദ്രങ്ങളും എല്ലാ ദിവസവും രാവിലെ 7.00 മണി മുതല്‍ വൈകിട്ട് ഏഴ് മണിവരെ തുറന്ന് പ്രവര്‍ത്തിപ്പിക്കാം.
എല്ലാ സ്വകാര്യ സ്ഥാപനങ്ങളും 50% ജീവനക്കാരെ വെച്ച് തിങ്കള്‍,ബുധന്‍,വെള്ളി ദിവസങ്ങളില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് പ്രവര്‍ത്തിപ്പിക്കാവുന്നതാണ് . എല്ലാ വിധ പരീക്ഷകളും അനുവദനീയമാണ് ശാരീരിക അകലം പാലിച്ച് കായിക വിനോദങ്ങള്‍ തുറസ്സായ സ്ഥലങ്ങളില്‍ നടത്താവുന്നതാണ്. പ്രഭാതസവാരിയും സായാഹ്ന സവാരിയും സാമൂഹിക – അകലം പാലിച്ച് നടത്താവുന്നതാണ് .

ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും രാവിലെ 7.00 മണിമുതല്‍ വൈകിട്ട് – 7.00 മണിവരെ പാര്‍സല്‍ സംവിധാനം നടപ്പിലാക്കാവുന്നതാണ്. വീട്ടുജോലികള്‍ക്കുള്ള തൊഴിലാളികള്‍ക്ക് യാത്രകള്‍ അനുവദനീയമാണ് ആരാധനാലയങ്ങളില്‍ കര്‍ശന കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് പരമാവധി 15 പേര്‍ക്ക് കുറഞ്ഞസമയത്തേക്ക് പ്രവേശനം അനുവദിക്കും

Related Articles

Leave a Reply

Back to top button