Mukkam
വയോജനദിനാഘോഷത്തിന്റെ ഭാഗമായി വേനപ്പാറ ലിറ്റിൽഫ്ലവർ യു.പി. സ്കൂളിലെ വിദ്യാർഥികൾ വയോജനങ്ങളെ ആദരിച്ചു

മുക്കം : വയോജനദിനാഘോഷത്തിന്റെ ഭാഗമായി വേനപ്പാറ ലിറ്റിൽഫ്ലവർ യു.പി. സ്കൂളിലെ വിദ്യാർഥികൾ വയോജനങ്ങളെ ആദരിച്ചു.
സ്കൂളിൽ നടന്ന ചടങ്ങിൽ തോമസ് പിറ്റത്താങ്കൽ, പി.വി. മുഹമ്മദ് ഹാജി, സി.കെ. വേലായുധൻ തുടങ്ങിയവരെ പൊന്നാടയണിയിച്ച് ആദരിച്ചു.
സ്കൂൾ മാനേജർ ഫാ. സൈമൺ കിഴക്കേക്കുന്നേൽ, മുക്കം നഗരസഭ കൗൺസിലർ വേണു കല്ലുരുട്ടി, പ്രധാനാധ്യാപകൻ ജെയിംസ് ജോഷി, പി.ടി.എ. പ്രസിഡന്റ് ആന്റണി ഫ്രാൻസിസ്, എം.പി.ടി.എ. പ്രസിഡന്റ് ഭാവന വിനോദ്, അധ്യാപകരായ ബിജു മാത്യു, ട്രീസമ്മ ജോസഫ്, ഷൈനി ജോസഫ്, എബി തോമസ് വിദ്യാർഥിപ്രതിനിധി അന്നമ്മ ജോസ് എന്നിവർ സംസാരിച്ചു.
വിദ്യാർഥികളുടെ കലാപരിപാടികളും അരങ്ങേറി. സ്കൂളിലും വിദ്യാർഥികളുടെ വീടുകളിലും വെച്ചാണ് വിദ്യാർഥികൾ വയോജനങ്ങളെ ആദരിച്ചത്.







