Mukkam
എടവണ്ണ-കൊയിലാണ്ടി സംസ്ഥാനപാതയിൽ ജീപ്പ് ഹോട്ടലിലേക്ക് ഇടിച്ചുകയറി അപകടം

മുക്കം: എടവണ്ണ-കൊയിലാണ്ടി സംസ്ഥാനപാതയിൽ നീലേശ്വരത്ത് ജീപ്പ് ഹോട്ടലിലേക്ക് ഇടിച്ചുകയറി അപകടം. നീലേശ്വരത്തെ കാവേരി ഹോട്ടലിലേക്കാണ് ജീപ്പ് ഇടിച്ചുകയറിത്. ഇന്നലെ പുലർച്ചെ അഞ്ചുമണിയോടെയാണ് അപകടം. ഇടിയുടെ ആഘാതത്തിൽ ജീപ്പിന്റെയും ഹോട്ടലിന്റെയും മുൻഭാഗം തകർന്നു.
സമീപത്തുണ്ടായിരുന്ന വൈദ്യുതത്തൂണിനും കേടുപാട് സംഭവിച്ചിട്ടുണ്ട്. ആർക്കും പരിക്കില്ല. വയനാട് സ്വദേശികളാണ് ജീപ്പിലുണ്ടായിരുന്നത്. ആലുവയിലെ മരണവീട്ടിൽപ്പോയി മടങ്ങിവരുകയായിരുന്നു സംഘം. ശബ്ദം കേട്ടെത്തിയ നാട്ടുകാർ ഉടനെ രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു.







