Kerala
ബേഗൂർ റെയിഞ്ചിലെ തിരുനെല്ലി വനത്തിൽ മാനിനെ വേട്ടയാടിയ സംഘം പിടിയിൽ

വയനാട്: ബേഗൂർ റെയിഞ്ചിലെ തിരുനെല്ലി അപ്പപ്പാറ അകൊല്ലിക്കുന്ന് വനത്തിൽ മാനിനെ വേട്ടയാടി പാകം ചെയ്യുന്നതിനിടയിൽ രണ്ട് പേരെ വനം വകുപ്പ് പിടികൂടി. അകെല്ലിക്കുന്ന് കോളനി സുരേഷ് (30) മണിക്കുട്ടൻ (18) എന്നിവരാണ് പിടിയിലായത്.
മൂന്ന് പേർ ഓടി രക്ഷപ്പെട്ടു.ബേഗുർ റെയിഞ്ച് ഓഫിസർ കെ.രകേഷിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ തിരുനെല്ലി ഫോറസ്റ്റ് ഡെപ്യൂട്ടി റെയിഞ്ച് ഓഫിസർ എം.വി ജയപ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. രക്ഷപ്പെട്ടവർക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.







