Kodanchery

തമ്പലമണ്ണപ്പാലത്തിന്റെ ടാറിങ് ഉടൻ പൂർത്തീകരിക്കുക

കോടഞ്ചേരി : അഗസ്ത്യാമുഴി കൈതപ്പൊയിൽ റോഡിൽ ഇരുവഞ്ഞിപ്പുഴക്ക് കുറുകെ നിർമ്മിച്ച തമ്പലമണ്ണ പാലത്തിന്റെ ടാറിങ് ഇളകി നശിച്ചു. ദിവസവും സംസ്ഥാനത്തിന് അകത്തും പുറത്തുമുള്ള നൂറുകണക്കിന് വാഹനങ്ങൾ പോകുന്ന പൊട്ടിപ്പൊളിഞ്ഞ പാലത്തിന്റെ ടാറിങ് ഉടൻ പൂർത്തീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഹ്യൂമൻ റൈറ്റ് കോടഞ്ചേരി മേഖലാ കമ്മിറ്റി ധർണ്ണ നടത്തി.

ധർണ്ണ മനുഷ്യാവകാശ പ്രവർത്തകനായ അഡ്വ. ജെഫ്രിൻ കുരിക്കാട്ടിൽ ഉദ്ഘാടനം ചെയ്തു ധർണ്ണയിൽ കോടഞ്ചേരി മേഖലാ സെക്രട്ടറി ഗഫൂർ ബാവ ഓടയ്ക്കൽ സ്വാഗതം പറഞ്ഞു കോടഞ്ചേരി മേഖലാ പ്രസിഡണ്ട് മാനുവൽ കിഴക്കേൽ അധ്യക്ഷത വഹിച്ചു.

Related Articles

Leave a Reply

Back to top button