ഐക്യദാർഢ്യ പ്രതിഷേധ റാലി നടത്തി

.കോടഞ്ചേരി :എം. സി. എ. കോഴിക്കോട് മേഖലയുടെ ആഭിമുഖ്യത്തിൽ കോഴിക്കോട് ജില്ലയിലെ കട്ടിപ്പാറ, താമരശ്ശേരി, കോടഞ്ചേരി, ഓമശ്ശേരി എന്നീ പഞ്ചായത്തിൽ പെട്ട 3000 ത്തോളം കുടുംബങ്ങളെ ബാധിക്കുന്ന ഫ്രഷ് കട്ട് മാലിന്യ പ്ലാന്റിൽ നിന്നും പുറത്തേക്കു വരുന്ന ദുർഗന്ധo വായുവിലൂടെയും പുഴയിലൂടെയും പുറത്തേക്കു വന്ന് സ്വസ്ഥമായി കിടന്നുറങ്ങാൻ പറ്റാത്ത സാഹചര്യം സൃഷ്ടിച്ചിരിക്കുന്നു ഇതിനെതിരെ ഇരുതുള്ളി പുഴ ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ കഴിഞ്ഞ 29 ദിവസം ആയി നടക്കുന്ന ജനകീയ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കൂടത്തായി അങ്ങാടി മുതൽ അമ്പലമുക്ക് സമരപന്തലിലേക്ക് ഐക്യദാർഢ്യ പ്രതിഷേധ റാലി നടത്തി.
മേഖല പ്രസിഡന്റ് രാജു പുലിയള്ളൂങ്കലിന്റെ അധ്യക്ഷതയിൽ ചേർന്ന പൊതുസമ്മേളനം കോഴിക്കോട് മേഖല പ്രോട്ടോ വികാരിയും mca വൈദിക ഉപദേഷ്ടാവുമായ ഫാ. തോമസ് മണ്ണിത്തോട്ടത്തിൽ ഉദ്ഘാടനം നിർവ്വഹിക്കുകയും സമരത്തിന് ബത്തേരി രൂപത മലങ്കര കത്തോലിക്കാ സഭയുടെ പിന്തുണ അറിയിക്കുകയും ചെയ്തു.രൂപതാ പാസ്റ്ററൽ കൗൺസിൽ മെമ്പർ ബിജു താന്നിക്കാക്കുഴി മുഖ്യ സന്ദേശം നൽകി സഭാതല എക്സിക്യുട്ടീവ് അംഗം ലാലി കണ്ണന്താനം, രൂപതാ വൈസ് പ്രസിഡന്റ് സിബി മനക്കത്തോട്ടം, മേഖല സെക്രട്ടറി ജിഫി ആനിപ്പിള്ളിൽ, ബിനോയ് മതാപ്പാറ എന്നിവർ സംസാരിച്ചു.