Kodanchery

വിനോദ സഞ്ചാരികൾക്കും റെയിൽവെ യാത്രക്കാർക്കും ആശ്വാസം

കോടഞ്ചേരി:കോഴിക്കോട്- തുഷാരഗിരി ടൂറിസം മേഖലയെ ബന്ധിപ്പിച്ച് പുതിയ പ്രിയദർശിനി സർവീസ് ജില്ലയിലെ വിനോദസഞ്ചാരികൾക്ക് റെയിൽവെ യാത്രക്കാർക്കും ആശ്വാസമായി പുതിയ കെ.എസ്.ആർ.ടി.സി പ്രിയദർശിനി സർവീസ്. തിരുവമ്പാടി ഡിപ്പോയിൽ നിന്നാണ് പുതിയ സർവീസെന്ന് സി.കെ കാസിം എം.എൽ.എ അറിയിച്ചു.

പുലർച്ചെ 3.50ന് തുഷാരഗിരിയിൽ നിന്നാരംഭിക്കുന്ന സർവീസ് ചെമ്പുകടവ് നെല്ലിപ്പൊയിൽ വഴി 4.30ന്കോടഞ്ചേരി, 4.50 ന് തിരുവമ്പാടി,5.10 ഓമശ്ശേരി, 5.20അമ്പലകണ്ടി, 5.25വെണ്ണക്കോട് എന്നി സ്ഥലങ്ങൾ വഴി 6 മണിക്ക് കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെത്തും. ജനശതാബ്ദിയെ ഉൾപ്പെടെ ആശ്രയിക്കുന്ന ജില്ലയുടെ കിഴക്കൻ മേഖലയിലുള്ളവർക്ക് ആശ്വാസമാവുന്നതാണ് ഈ സർവീസ് തിരികെ കോഴിക്കോട് നിന്ന് 6:40 ന് ആരംഭിച്ച് 7:50 ന് മലയമ്മ, 8 ന് അമ്പലക്കണ്ടി, 8:10 ന് തിരുവമ്പാടി വഴി 8:40 ന് കോടഞ്ചേരിയിലെത്തിച്ചേരും. പുതിയ സർവീസ് തിങ്കളാഴ്ച ഉച്ചക്ക് 12:20 ന് തിരുവമ്പാടിയിൽ വെച്ച് സി.കെ കാസിം എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്യും. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജിതിൻ പല്ലാട്ട് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സാമൂഹ്യ- സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുക്കും. 12:40 ന് കോടഞ്ചേരി, 1: 20 ന് തുഷാരഗിരി, 1.50 ന് കോടഞ്ചേരി, 2:40 ന് തിരുവമ്പാടി, 3 മണിക്ക് ഓമശ്ശേരി, 3:10 ന് അമ്പലകണ്ടി,3:20 മലയമ്മ വഴി 4:20 ന് കോഴിക്കോട് എത്തിച്ചേരും.

കോഴിക്കോട് – തുഷാരഗിരി വൈകിട്ട് 4.40 ന് കോഴിക്കോട് നിന്നാരംഭിച്ച് 5:50ന് മലയമ്മ, 6ന് അമ്പലക്കണ്ടി,6:10ന് തിരുവമ്പാടി,6:30 കോടഞ്ചേരി വഴി രാത്രി 7:10 ന് തുഷാരഗിരിയിൽ സർവീസ് അവസാനിക്കും.

Related Articles

Leave a Reply

Back to top button