മോർ ഗീവർഗീസ് സഹദായുടെ ഓർമ്മ പെരുന്നാൾ വട്ടൽ കുരിശു പള്ളിയിൽ 2026 മെയ് 7,8 തീയതികളിൽ

കോടഞ്ചേരി: തീർത്ഥാടന കേന്ദ്രമായ മൈക്കാവ് വട്ടൽ കുരിശുപള്ളിയിൽ മോർ ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ 2026 മെയ് 7,8 തീയതികളിൽ (വ്യാഴം, വെള്ളി) നടത്തപ്പെടുന്നു. കോഴിക്കോട് ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ പൗലോസ് മോർ ഐറേനിയോസ് രണ്ടു ദിവസങ്ങളിലായി നടക്കുന്ന പെരുന്നാൾ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. മോർ ഗീവർഗീസ് സഹദായുട ഓർമ്മപ്പെരുന്നാളിന്റെ കൊടിയേറ്റ് കർമ്മം ഇടവക വികാരി ഫാ. ബേസിൽ തമ്പി പടിഞ്ഞാറേക്കര നിർവ്വഹിച്ചു.
മെയ് 7 ന് വ്യാഴാഴ്ച രാവിലെ 7 മണിക്ക് പ്രഭാത നമസ്കാരo, 8 ന് വി.കുർബ്ബാന, 10.30 ന് ഹേക്കംതോ അഖില മലങ്ക ബൈബിൾ ക്വിസ് മത്സരം നടത്തപ്പെടുന്നു. വൈകുന്നേരം 5.45 ന് വെളിമുണ്ട മോർ ഗീഗോറിയോസ് കുരിശിങ്കൽ നിന്നും പ്രദക്ഷിണം ആരംഭിച്ച് മൈക്കാവ് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ പരിശുദ്ധ ഇഗ്നാത്തിയോസ് ഏലിയാസ് തൃതിയൻ പാത്രീയർക്കീസ് ബാവായുടെ തിരുശേഷിപ്പ് കബറിങ്കൽ ധൂപ പ്രാർത്ഥനയ്ക്ക് ശേഷം 6.45 ന് വട്ടൽ കുരിശു പള്ളിയിൽ എത്തിച്ചേരുന്നതാണ്.
വൈകുന്നേരം 7 മണിക്ക് അഭിവന്ദ്യ പൗലോസ് മോർ ഐറേനിയോസ് മെത്രാപ്പോലീത്താ യ്ക്ക് സ്വീകരണം. തുടർന്ന് സന്ധ്യാ പ്രാർത്ഥന, വചന സന്ദേശം.
8.45 ന് ആശീർ വാദം, നേർച്ച.
മെയ് 8 വെള്ളിയാഴ്ച രാവിലെ 7.30 ന് പ്രഭാത നമസ്ക്കാരം,
8.30 ന് വി. കുർബ്ബാന അഭിവന്ദ്യ തിരുമേനിയുടെ കാർമികത്വത്തിൽ. 10.30 ന് പ്രസംഗം, 11.30 ന്
പ്രദക്ഷിണം: ( വട്ടൽ കുരിശ് പള്ളിക്ക് ചുറ്റുo ) 11.45 ആശീർവാദം.
തുടർന്ന് ലേലം, നേർച്ച, കൊടിയിറക്ക്. എന്നിവയോട് കൂടി പെരുന്നാൾ ശുശ്രൂഷകൾ സമാപിക്കും.







