Koodaranji

കൂടരഞ്ഞിയിൽ സസ്നേഹം സാന്ത്വന സമാഗമം സംഘടിപ്പിച്ചു

കൂടരഞ്ഞി: ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയുടെ ഭാഗമായി കൂടരഞ്ഞി കുടുംബാരോഗ്യ കേന്ദ്രം നടപ്പിലാക്കുന്ന പാലിയേറ്റീവ് പരിചരണ പദ്ധതി സസ്നേഹം സാന്ത്വന സമാഗമം സംഘടിപ്പിച്ചു. കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തിയ പരിപാടി ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ രവീന്ദ്രൻ വി.എസിന്റെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കൂടരഞ്ഞി ഇടവക വികാരി ഫാ.റോയി തേക്കുംകട്ടിൽ മുഖ്യാഥിതിയായി.

വൈസ് പ്രസിഡന്റ് മേരി തങ്കച്ചൻ, സ്ഥിരം സമിതി അധ്യക്ഷ റോസ്‌ലി ജോസ്, മെമ്പർമാരായ ബോബി ഷിബു, ജെറീന റോയി, സീന ബിജു. ബിന്ദു ജയൻ, ബാബു മൂട്ടോളി, ജോണി വാളിപ്ലാക്കൽ, മോളി തോമസ്, മെഡിക്കൽ ഓഫീസർ നസ്റുൽ ഇസ്ലാം തുടങ്ങിയവർ പങ്കെടുത്തു. പഞ്ചായത്തിലെ ഗൃഹ കേന്ദ്രീകൃത സാന്ത്വന പരിചരണം നൽകിവരുന്ന 80ഓളം കുടുംബങ്ങൾ പരിപാടിയിൽ പങ്കെടുത്തു. കഴിഞ്ഞ പത്ത് വർഷത്തിലേറെയായി പഞ്ചായത്തിൽ സാന്ത്വന പരിചരണം നടത്തിവരുന്ന പാലിയേറ്റീവ് നഴ്സ് ദീപ ജോഷിയെ ചടങ്ങിൽ ആദരിച്ചു. പാലിയേറ്റീവ് വളണ്ടിയർ പരിശീലനം പൂർത്തീകരിച്ച സന്നദ്ധപ്രവർത്തകർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടത്തി.

Related Articles

Leave a Reply

Back to top button