Kodanchery

എൽഡിഎഫ് കോടഞ്ചേരി പഞ്ചായത്ത് കൺവെൻഷൻ ചേര്‍ന്നു; സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

കോടഞ്ചേരി: എൽഡിഎഫ് കോടഞ്ചേരി പഞ്ചായത്ത് കൺവെൻഷൻ കോടഞ്ചേരി സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് ചേർന്നു.യു ഡി എഫ് മുൻ പഞ്ചായത്ത് അംഗവും ദളിത് കോൺഗ്രസ് നേതാവുമായ കരിമ്പിൽ കുമാരൻ കോൺഗ്രസ് രാഷ്ട്രീയം നിലപാടുകളിൽ പ്രതിഷേധിച്ച് സിപിഐഎമ്മിൽ ചേർന്നു.സിപിഐഎം ജില്ലാ കമ്മിറ്റി അംഗവും എംഎൽഎയുമായ ലിന്റോ ജോസഫ് എം.എല്‍.എ ഹാരാര്‍പ്പണം നടത്തി സ്വീകരിച്ചു.നിരവധിയായ യുഡിഎഫ് പ്രവർത്തകർ ഇനിയും ഇടതുപക്ഷത്തേക്ക് വരാനൊരുങ്ങി നിൽക്കുകയാണെന്ന് കരിമ്പിൽ കുമാരൻ പറഞ്ഞു.

ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിൻറെ ഭരണനേട്ടങ്ങൾ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് വൻ വിജയം നേടിത്തരുമെന്ന് കൺവെൻഷൻ ഉദ്ഘാടനം ചെയ്തുകൊണ്ട് സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി എം ശശി പറഞ്ഞു.കൺവെൻഷനിൽ എൽഡിഎഫ് കോടഞ്ചേരി പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ മാത്യു ചെമ്പോട്ടിക്കൽ അധ്യക്ഷതവഹിച്ചു. ലിന്റോ ജോസഫ് എംഎൽഎ മുഖ്യപ്രഭാഷണം നടത്തി.

എൻസിപി ജില്ലാ വൈസ് പ്രസിഡണ്ട് പി പി ജോയ്.ആർജെഡി പഞ്ചായത്ത് പ്രസിഡണ്ട് ജയേഷ് ചാക്കോ കേരള കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ജോസ് ഐരാറ്റില്‍,സിപിഐഎം ലോക്കൽ സെക്രട്ടറിമാരായ പി.ജെ.ജോൺസൺ,പി.ജി.സാബു,കെ.എം.ജോസഫ് മാസ്റ്റര്‍,ജില്ല പഞ്ചായത്ത് കോടഞ്ചേരി ഡിവിഷൻ സ്ഥാനാർഥി ജിഷാ ജോർജ് പുതിയേടത്ത്,പുതുപ്പാടി ഡിവിഷൻ സുബീഷ്.എസ്, ബ്ലോക്ക് ഡിവിഷൻ തുഷാരഗിരി ബിന്ദു റെജി, മലപുറം ഡിവിഷൻ ഷിബു തോമസ് എന്നിവർ പ്രസംഗിച്ചു.എൽഡിഎഫ് കോടഞ്ചേരി പഞ്ചായത്ത് കൺവീനർ ഷിജി ആന്റണി സ്വാഗതവും സെബാസ്റ്റ്യൻ മുളഞ്ഞിത്തറപ്പേൽ നന്ദിയും പറഞ്ഞു.

കോടഞ്ചേരി പഞ്ചായത്ത് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍

സിപിഐഎം സ്ഥാനാര്‍ത്ഥികള്‍
വാര്‍ഡ് 1-കരിമ്പില്‍ കുമാരന്‍
വാര്‍ഡ് 2-ദീപു വട്ടച്ചിറ
വാര്‍ഡ് 3-സത്യന്‍ ചോലയില്‍
വാര്‍ഡ് 4-സെബാസ്റ്റ്യന്‍ മാഷ്
വാര്‍ഡ് 6 -പുഷ്പ സുരേന്ദ്രന്‍
വാര്‍ഡ് 7- ഷീജ ഗോപാലാന്‍
വാര്‍ഡ് 9-ലിസ്സി.എ.ഡി തേക്കുംകുടിയില്‍
വാര്‍ഡ് 12-മിനി കെ പൗലോസ് കുന്നത്തു കുടിയില്‍
വാര്‍ഡ് 13-റൂബി തമ്പി
വാര്‍ഡ് 15-ബിന്ദു ജോര്‍ജ്
വാര്‍ഡ് 16-ജോഷ്നി ഷിജി
വാര്‍ഡ് 17-ഷിബു പുതിയേടത്ത്
വാര്‍ഡ് 18-സാനിയ വര്‍ഗ്ഗീസ്
20-ജോര്‍ജ്കുട്ടി വിളക്കുന്നേല്‍

കേരള കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ത്ഥികള്‍

വാര്‍ഡ് 5-ഷീല ജേക്കബ് മനയില്‍
വാര്‍ഡ് 8- ജിജി കുര്യന്‍ ഐരാറ്റില്‍
വാര്‍ഡ് 11-ജാന്‍സി ജോഷി അനന്തക്കാട്ട്

കേരള കോണ്‍ഗ്രസ് (എം) സ്വതന്ത്ര
വാര്‍ഡ് 19-സ്വപ്ന ആനിമൂട്ടില്‍
സിപിഐ സ്ഥാനാര്‍ത്ഥി
വാര്‍ഡ് 14 -ബീന സിബി

ആര്‍.ജെ.ഡി സ്ഥാനാര്‍ത്ഥികള്‍

വാര്‍ഡ് 10-ജോസ് കുന്നത്ത്

21 -1ാം വാര്‍ഡിലെ സ്ഥാനാര്‍ത്ഥിയെ പിന്നീട് പ്രഖ്യാപിക്കും.

ജില്ല പഞ്ചായത്ത് കോടഞ്ചേരി ഡിവിഷന്‍ ജിഷ ജോര്‍ജ് പുതിയേടത്ത്(കേരള കോണ്‍ഗ്രസ്‌ (എം))
ബ്ലോക്ക് ഡിവിഷന്‍ തുഷാരഗിരി-ബിന്ദു രജി(സി.പി.ഐ.എം)

Related Articles

Leave a Reply

Back to top button