Koodaranji
ആത്മകർഷക അവാർഡ് കൊടുവള്ളി ബ്ലോക്കിലെ മികച്ച കർഷകനായി തിരഞ്ഞെടുക്കപ്പെട്ട ജോജു മങ്കലത്തിനെ കർഷക കോൺഗ്രസ് ആദരിച്ചു

കൂടരഞ്ഞി : ആത്മകർഷക അവാർഡ് കൊടുവള്ളി ബ്ലോക്കിലെ മികച്ച കർഷകനായി തിരഞ്ഞെടുക്കപ്പെട്ട ജോജു മങ്കലത്തിനെ കർഷക കോൺഗ്രസ് കൂടരഞ്ഞി മണ്ഡലം കമ്മിറ്റി ആദരിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് ജോസ് മടപ്പിള്ളി ഉപകാരം കൈമാറി.
കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് അനീഷ് പനച്ചിയിൽ, ജോസഫ് ഇലഞ്ഞിക്കൽ, മുഹമ്മദ് പാതിപറമ്പിൽ, ജോർജ് കുട്ടി കക്കാടംപൊയിൽ എന്നിവർ സന്നീഹിതരായി.







