Koodaranji
കൂടരഞ്ഞിയിൽ സ്കൂൾ വിദ്യാർഥികൾ ഓടിച്ച കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം

കൂടരഞ്ഞി: കരിങ്കുറ്റിയിൽ സ്കൂൾ വിദ്യാർഥികൾ ഓടിച്ച കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. ഇന്നലെ വൈകിട്ട് മൂന്നരയോടെ പുന്നക്കൽ ഭാഗത്ത് നിന്നും കൂടരഞ്ഞി ഭാഗത്തേയ്ക്ക് വരുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. കാറിലുണ്ടായിരുന്ന സ്‌കൂൾ വിദ്യാർഥികൾ നിസാര പരിക്കുകളോടെ രക്ഷപെട്ടു.
അപകടത്തിൽപ്പെട്ട വാഹനം സംഭവസ്ഥലത്ത് നിന്നും മാറ്റാനുള്ള ശ്രമം പ്രായപൂർത്തിയാകാത്ത കുട്ടികളാണ് വണ്ടി ഓടിച്ചതെന്ന്
ചൂണ്ടികാണ്ടി നാട്ടുകാർ തടഞ്ഞു. സംഭവത്തിൽ പെറ്റികേസ് എടുത്തതായും പ്രായപൂർത്തിയാകാത്ത കുട്ടികൾക്കെതിരേ കേസ് എടുക്കണമെങ്കിൽ പരാതി ലഭിക്കണമെന്നും പോലിസ് അറിയിച്ചു.







