Kodanchery
കോടഞ്ചേരി ഹയർ സെക്കണ്ടറി സ്കൂളിൽ “ആസാദീ കാ അമൃത് മഹോൽസവ് “പരിപാടികൾക്ക് തുടക്കമായി

കോടഞ്ചേരി: കോടഞ്ചേരി ഹയർ സെക്കണ്ടറി സ്കൂൾ സ്കൗട്ട്സ് & ഗൈഡ്സ്(റോവർ ക്രൂ & റെയ്ഞ്ചർ ടീം) വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഓഗസ്റ്റ് 13 മുതൽ ഓഗസ്റ്റ് 15 തീയ്യതി വരെ ‘ ഹർ ഗർ തിരംഗ യുടെ ഭാഗമായി വീടുകളിൽ ദേശീയ പതാകയുയർത്തി ആദരിക്കുന്നു.
പി.ടി.എ പ്രസിഡൻ്റ്.മാത്യു ചെമ്പോട്ടിക്കൽ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ വിൽസൺ ജോർജ് ദേശീയ പതാക വിതരണം ചെയ്തു. ചടങ്ങിൽ കോടഞ്ചേരി പെയിൻ & പാലിയേറ്റീവ് പ്രസിഡൻറ് കെ.എം.പൗലോസ് എക്സിക്യുട്ടീവ് പ്രതിനിധി ജോസഫ് കെ.എം എന്നിവർ ആശംസകൾ നേർന്നു.
സ്കൗട്ട് മാസ്റ്റർ ശ്രീ.ഷീൻ.പി.ജേക്കബ് സ്വാഗതം ചെയ്ത പരിപാടിയിൽ ഗൈഡ് ക്യാപ്റ്റൻ ശ്രീമതി. ലീന സക്കറിയാസ് അധ്യാപകനായ .അഖിൽ ടോം മാത്യു എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.ഗൈഡ് ഗോൾഡ തെരേസ സാനി നന്ദിയർപ്പിച്ചു.







