Kerala

രാത്രിയില്‍ ബൈക്കെടുത്ത് പുറത്തിറങ്ങി, അനുവദിക്കാതെ വീട്ടുകാര്‍; മനംനൊന്ത് യുവാവ് ജീവനൊടുക്കി

കോവളം: കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണിനെ മറികടന്ന് രാത്രിയില്‍ ബൈക്കുമായി ഇറങ്ങാന്‍ ശ്രമിച്ച യുവാവിനെ വീട്ടുകാര്‍ തടഞ്ഞു. പോകാന്‍ അനുവാദം നല്‍കാത്തതില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി.

തിരുവല്ലം നെല്ലിയോട് റാം നിവാസില്‍ വിജയന്‍-ഗീത ദമ്പതിമാരുടെ മകന്‍ അഭിജിത്ത്(23) ആണ് വീടിനുള്ളിലെ മുറിയില്‍ തൂങ്ങി മരിച്ചത്. ശനിയാഴ്ച രാത്രി 9.30-ഓടെയാണ് സംഭവം. ലോക് ഡൗണിനെത്തുടര്‍ന്ന് അഭിജിത്ത് വീടിനു പുറത്തിറങ്ങിയിരുന്നില്ല.

എന്നാല്‍ രാത്രിയില്‍ ബൈക്കുമെടുത്ത് പുറത്തേക്കു പോകാനൊരുങ്ങിയ യുവാവിനെ വീട്ടുകാര്‍ തടയുകയായിരുന്നു. ശേഷം മുറിക്കുള്ളില്‍ കയറിയ ഇയാള്‍ തൂങ്ങിമരിക്കുകയായിരുന്നുവെന്ന് തിരുവല്ലം പോലീസ് പറഞ്ഞു. സംഭവത്തില്‍ പോലീസ് കേസെടുത്തു. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്. സഹോദരന്‍: അജേഷ്.

Related Articles

Leave a Reply

Back to top button