Koodaranji
കണ്ടയിൻ്റ്മെൻ്റ് സോണിൻ്റെ പേരിൽ ചെറുകിട വ്യാപാരികളെ ദ്രോഹിക്കുന്ന സർക്കാർ നടപടി അവസാനിപ്പിക്കണം; മണ്ഡലം കോൺഗ്രസ് കമ്മിറ്റി

കൂടരഞ്ഞി: ഞായറാഴ്ച്ച ലോക്ഡൗണും രാത്രി കാല കർഫ്യുവും പിൻവലിച്ച് സമസ്ത മേഘലകളും തുറന്ന് കൊടുത്തിട്ടും, പാവപ്പെട്ട ചെറുകിട വ്യാപാരികളെ കണ്ടയിൻമെൻ്റ് സോണിൻ്റെ പേരിൽ ദ്രോഹിക്കുന്ന നടപടിയിൽ നിന്ന് സർക്കാർ പിൻമാറണമെന്ന് കൂടരഞ്ഞി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.
വാർഡുകൾ പൂർണ്ണമായും അടച്ചിടുന്നതിന് പകരം രോഗവ്യാപനം കൂടുതലുള്ള വാർഡുകളെ മൈക്രോ കൺഡെയിമെൻ്റ് സോണായി തിരിച്ച് വ്യാപാര സ്ഥാനപങ്ങൾ തുറന്ന് പ്രവർത്തിക്കാനുള്ള ക്രമീകരണങ്ങൾ പഞ്ചയത്തിൻ്റെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്ന് യോഗം ആവിശ്യപ്പെട്ടു.
മണ്ഡലം പ്രസിഡണ്ട് ജോസ് മടപ്പിള്ളിൽ അദ്ധ്യക്ഷത വഹിച്ചു. ജോൺ പൊന്നമ്പയിൽ, ഏ.പി മണി എടത്തുവീട്ടിൽ, ജോസ് പള്ളിക്കുന്നേൽ, മുഹമ്മദ് പാതിപ്പറമ്പിൽ, സണ്ണികിഴുക്കരക്കാട്ട്, അരുൺ കല്ലിടുക്കിൽ, ജോർജ്കുട്ടി കക്കാടംപൊയിൽ, ജിൻ്റോ പുഞ്ചത്തറപ്പിൽ എന്നിവർ പ്രസംഗിച്ചു.






