Thiruvambady

തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ ജീപ്പ് വിവാദം; കളക്ടർ ഇടപെടണമെന്ന ആവശ്യവുമായി എൽ ഡി എഫ്

തിരുവമ്പാടി: ഗ്രാമ പഞ്ചായത്തിൽ കോവിഡ് പടരുന്ന സാഹചര്യത്തിൽ പഞ്ചായത്തിൻ്റെ ജീപ്പിനെച്ചൊല്ലി ഭരണകക്ഷിയിൽ തർക്കം മുറുകുന്നുവെന്ന് എൽ ഡി എഫ്. തർക്കം മൂലം പഞ്ചായത്തിൻ്റെ വാഹനം കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാൻ കഴിയുന്നില്ലെന്നാണ് ആരോപണമുയരുന്നത്.

പുതിയ ഭരണസമിതി നിലവിൽ വന്നപ്പോൾ നിലവിലുണ്ടായിരുന്ന ഡ്രൈവറെ പിരിച്ചുവിടുകയും പകരകാരനെ ഇതുവരെ തീരുമാനിക്കാത്തതുമാണ് തർക്കങ്ങൾക്ക് കാരണം. സാഹചര്യം കണക്കിലെടുത്ത് പഞ്ചായത്ത് സെക്രട്ടറി സൂക്ഷിപ്പുകാരനായുള്ള വാഹനത്തിന്റെ ഉപയോഗം സെക്രട്ടറി തന്നെ നിശ്ചയിച്ച് നടപ്പാക്കണമെന്നും വിഷയത്തിൽ ജില്ലാ കളക്ടർ ഇടപെട്ട് തീർപ്പുണ്ടാക്കണമെന്നും കോവിഡ്കാല സുരക്ഷാ പ്രവർത്തനങ്ങൾക്കായി ഗ്രാമപഞ്ചായത്തിൻ്റെ ജീപ്പ് അടിയന്തിരമായി ഉപയോഗിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും എൽ ഡി എഫ് തിരുവമ്പാടി പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Back to top button