മർകസ് നോളജ് സിറ്റിയിൽ അന്താരാഷ്ട്ര മെഡിക്കല്‍ സമ്മേളനം സംഘടിപ്പിച്ചു

കോടഞ്ചേരി: മര്‍കസ് യൂനാനി മെഡിക്കല്‍ കോളജ്, ഡോ.മൂപ്പന്‍സ് മെഡിക്കല്‍ കോളജ്, മെഡിസിന്‍ ഇന്ത്യ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ മര്‍കസ് നോളജ് സിറ്റിയില്‍ അന്താരാഷ്ട്ര മെഡിക്കല്‍ സമ്മേളനം സംഘടിപ്പിച്ചു. മെഡിസിന്‍ ഇന്ത്യ സ്ഥാപകന്‍ ഡോ.ശുജ പുനേക്കറിന്റെ അധ്യക്ഷതയില്‍ ഡോ.മൂപ്പന്‍സ് മെഡിക്കല്‍ കോളജ് ഡീന്‍ ഡോ.ഗോപകുമാരന്‍ കര്‍ത്ത സമ്മേളനം ഉദ്ഘാടനം ചെയ്തു. മര്‍കസ് നോളജ് സിറ്റി മാനേജിംഗ് ഡയറക്ടര്‍ ഡോ.എ.പി അബ്ദുല്‍ ഹകീം അസ്ഹരി മുഖ്യപ്രഭാഷണം നടത്തി. ഡോ.അനീഷ് ബഷീര്‍, ഡോ.അമീര്‍ ഹസന്‍, ഡോ.ശൈഖ് ശാഹുല്‍ ഹമീദ് തുടങ്ങിയവർ സംസാരിച്ചു.
സമ്മേളനത്തിൽ പ്രൊഫ.അലന്‍ ബിട്ടില്‍, ഡോ.അജു മാത്യു, ഡോ.ഗ്രേസ് റൗലി, ഡോ.ഒ.കെ.എം അബ്ദുര്‍റഹ്‌മാന്‍, ഡോ.പി.വി ശംസുദ്ധീന്‍, ഡോ.ഗിരീഷ് വാഡഗോങ്കര്‍ തുടങ്ങിയവര്‍ വ്യത്യസ്ത വിഷയങ്ങളില്‍ പ്രബന്ധം അവതരിപ്പിച്ചു. ക്യാൻസർ പരിചരണം, ഭക്ഷ്യ സുരക്ഷ, പോഷകാഹാരം, പകര്‍ച്ചവ്യാധി പ്രതിരോധത്തിലെ യുനാനിയുടെ സമീപനം, പാലിയേറ്റീവ് കെയര്‍, ആരോഗ്യ രംഗത്തെ നിലവാരം മെച്ചപ്പെടുത്തല്‍, മെഡിക്കല്‍ എത്തിക്സ് തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ച നടന്നു. രാജ്യത്തെ വിവിധ മെഡിക്കല്‍ കോളേജുകളില്‍ നിന്നായി ആയിരത്തോളം മെഡിക്കല്‍ വിദ്യാര്‍ഥികളും ഡോക്ടര്‍മാരും സമ്മേളനത്തില്‍ പങ്കെടുത്തു.






