ചെമ്പുകടവ് ഗവൺമെന്റ് യുപി സ്കൂളിലെ പ്രീപ്രൈമറിലെ രണ്ടാമത്തെ ബാച്ചിൽ ഉള്ള വിദ്യാർഥികൾക്കായി പ്രവേശനോത്സവം നടത്തി.

കോടഞ്ചേരി: കോവിഡ് മഹാമാരിയെ തുടർന്ന് അടച്ചിട്ട സ്കൂളുകൾ തുറക്കുമ്പോൾ,ചെമ്പുകടവ് ഗവൺമെന്റ് യുപിസ്കൂൾ പ്രീ പ്രൈമറിയിലെ രണ്ടാമത്തെ ബാച്ചിൽ ഉള്ള വിദ്യാർഥികൾക്കായി പ്രവേശനോത്സവം നടത്തി.
സ്കൂളിലെ സ്റ്റാഫ് സെക്രട്ടറി പ്രത്യുഷ് കണ്ണൂർ ചടങ്ങിന് അധ്യക്ഷത വഹിച്ചു.
അറിവിനോട് കൂടെ പാട്ടും കഥകളും കവിതകളും നിറഞ്ഞ ക്ലാസ് മുറികൾ വീണ്ടും പഴയ കാലത്തിന്റെ പ്രൗഡിയോടെ തിരിച്ചു വന്നതിൽ വിദ്യാർഥികളെ പോലെ അധ്യാപകർക്കും സന്തോഷം നൽകുന്ന കാര്യമാണ് എന്നും വ്യത്യസ്തമായ പ്രവർത്തനങ്ങളിലൂടെയും, കുരുന്നു കുഞ്ഞുങ്ങൾക്ക് അനായാസമായ രീതിയിൽ ലഭിക്കുന്ന അറിവുകളും നാളെയുടെ കാലത്തിന് നല്ലൊരു തലമുറയെ വാർത്തെടുക്കാൻ കഴിയട്ടെ എന്നും അദ്ദേഹം അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.
പിടിഎ പ്രസിഡണ്ട് വിജയൻ. ഇ. ആർ പ്രവേശനോത്സവം വിദ്യാർത്ഥികൾക്ക് മധുരം നൽകി കൊണ്ട് ഉദ്ഘാടനം ചെയ്തു. ക്ലാസി പിടിഎ പ്രതിനിധി നിഷിദ ബാബു, അധ്യാപികയായ ലുലു മിരാൻ എന്നിവർ ചടങ്ങിന് ആശംസ അറിയിച്ചു. ചടങ്ങിന് സ്കൂളിലെ സീനിയർ അസിസ്റ്റന്റ് മത്തായി എൻ.ടി സ്വാഗതവും പ്രീ പ്രൈമറി അധ്യാപികയായ ബിന്ദു സുബ്രഹ്മണ്യം നന്ദിയും പറഞ്ഞു.







