Puthuppady
ലഹരി വിരുദ്ധ ക്യാമ്പും ഫുട്ബോൾ ടൂർണ്ണമെൻറ്റും സംഘടിപ്പിച്ചു

പുതുപ്പാടി: ഗാന്ധി ദിനമായ ഒക്ടോബർ 2 രാവിലെ ഏഴുമണിക്ക് പുതുപ്പാടി എം ജി എം സ്കൂളിൽ മോണിംഗ് പ്ലയേഴ്സിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ ക്യാമ്പ് സംസ്ഥാന സ്പോർട്സ് കൗൺസിൽ മെമ്പർ അബ്ദുറഹ്മാൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
ബിജു കാക്കവയലിന്റെ അധ്യക്ഷയിൽ ചേർന്ന യോഗത്തിൽ പി വി മനോജ് സ്വാഗതവും പുതുപ്പാടി സ്പോർട്സ് അക്കാദമി ജനറൽ കൺവീനർ ബിജു വാചാലിൽ ലഹരി വിരുദ്ധ ക്ലാസും നടത്തി.
പുതുപ്പാടി എംജിഎം എച് എസ്എസ് കായിക അധ്യാപകൻ എബി ആശംസകൾ നേർന്നു. തുടർന്ന് നടന്ന ഫുട്ബോൾ ടൂർണമെന്റിൽ ലക്കി വിന്നേഴ്സ് ജേതാക്കളായും സോക്കർ കിംങ്ങ്സ് റണ്ണേഴ്സുമായി.
സമാപന യോഗം കേബിൾ മുജീബിന്റെ അധ്യക്ഷതയിൽ സാദിഖ് സിറാജ് വിനീഷ് ബഷീർ അച്ചു രഞ്ജിത്ത് ഷെറിൻ റസാക്ക് അർമാൻ ഗോകുൽ എന്നിവർ ട്രോഫി കൊടുത്തുകൊണ്ട് സംസാരിച്ചു.







