Mukkam

കുട്ടികൾക്ക് ലൈംഗിക വിദ്യാഭ്യാസം അനിവാര്യം; വനിതാ കമ്മിഷൻ

മുക്കം: ചെറുപ്പത്തിൽ തന്നെ കുട്ടികൾക്ക് ലൈംഗിക വിദ്യാഭ്യാസം അനിവാര്യമാണെന്നും  വിദേശ രാജ്യങ്ങളിൽ ഇത് നടപ്പാണെന്നും വനിതാ കമ്മിഷൻ അധ്യക്ഷ പി.സതീദേവി. കർശനമായ സ്ത്രീ സുരക്ഷ നിയമങ്ങൾ നാട്ടിൽ നിലവിലുണ്ടെങ്കിലും സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾക്ക് കുറവില്ലെന്നും അവർ പറഞ്ഞു.

സംസ്ഥാന വനിതാ കമ്മിഷനും മുക്കം നഗരസഭയും സംഘടിപ്പിച്ച ജാഗ്രത സമിതി പരിശീലന പരിപാടിയുടെ നഗരസഭ തല ഉദ്ഘാടനം ചെയ്യുകയായിരുന്നു. ലിന്റോ ജോസഫ് എംഎൽഎ ആധ്യക്ഷ്യം വഹിച്ചു. നഗരസഭാധ്യക്ഷൻ പി.ടി.ബാബു പി.സതീദേവിയെ ആദരിച്ചു.

നഗരസഭ ഉപാധ്യക്ഷ കെ.പി.ചാന്ദിനി, കാഞ്ചന കൊറ്റങ്ങൽ,നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ പ്രജിത പ്രദീപ്,മുഹമ്മദ് അബ്ദുൽ മജീദ്,കെ.കെ.റുബീന, ഇ.സത്യനാരായണൻ, വി.കു‍ഞ്ഞൻ, കൗൺസിലർമാരായ വേണു കല്ലുരുട്ടി, സക്കീന കബീർ, മുക്കം എസ്ഐ സജീത്ത് സജീവ്,സിഡിഎസ് ചെയർപഴ്സൺ പി.രജിത എന്നിവർ പ്രസംഗിച്ചു. സി.കെ.സാജിറ ക്ലാസിന് നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button