Thiruvambady

കുട്ടി കർഷക ഷഹന സിനുവിന്റെ പച്ചക്കറി തോട്ടത്തിലെ വിളവെടുപ്പ് പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി ടി അഗസ്റ്റിൻ ഉദ്‌ഘാടനം ചെയ്തു

തിരുവമ്പാടി : കുട്ടി കർഷക ഷഹന സിനുവിന്റെ പച്ചക്കറി തോട്ടത്തിലെ വിളവെടുപ്പ് തിരുവമ്പാടി പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി ടി അഗസ്റ്റിൻ ഉദ്‌ഘാടനം ചെയ്തു.
സെക്രട്ട് ഹാർട്ട്‌ ഹയർ സെക്കണ്ടറി സ്കൂൾ 9 ആം ക്ലാസ് വിദ്യാർത്ഥിയാണ് കെ എം ഷഹന സിനു.നാൽപ്പതിലധികം ഇനം പച്ചക്കറികൾ കൃഷി ചെയ്യുന്നുണ്ട്.ഷഹനയുടെ കൃഷി ഏറെ പ്രശംസ നേടിയിരുന്നു.

തിരുവമ്പാടി ചവലപ്പാറ കോണമണ്ണിൽ സുബൈറിന്റെയും മുനീറയുടെയും മകളാണ്. വീടിന്റെ മട്ടുപ്പാവിലും മുറ്റത്തും ഗ്രോ ബാഗുകളിലും ചാക്കുകളിലുമായി കാബേജ്,കോളി ഫ്ലവർ ,തക്കാളി ,വെണ്ട,കക്കരി,ചെറിയ ഉള്ളി ,പൊതീന ,മല്ലിച്ചെപ്പ് ,പച്ചമുളക് ,പരുത്തി തുടങ്ങിയ വ്യത്യസ്തയിനം വിളകളാണുള്ളത്.

കൃഷി വകുപ്പിന്റെ ജില്ലയിലെ ഏറ്റവും മികച്ച കുട്ടികർഷകയായി തിരഞ്ഞെടുത്തത് ഷഹന സിനുവിനെയാണ്.സാധാരണ കൃഷി ചെയ്യാത്ത വിളകൾ കൃഷി ചെയ്ത് കാഴ്ചയുടെ വിരുന്നൊരുക്കിയിരിക്കുകയാണ് ഷഹന സ്കൂളിന്റെ ‘വിഷമില്ലാത്ത പച്ചക്കറി വീട്ടിലും വിദ്യാലയത്തിലും’ എന്ന പദ്ധതിയിൽ തുടങ്ങിയ കൃഷി പിന്നീട് വിപുലമാക്കുകയായിരുന്നു.

സ്കൂൾ കാർഷിക ക്ലബ്ബിന്റെ പ്രവർത്തനങ്ങളിലും സജീവമായ ഷഹന പഠനത്തിലും മികവ് പുലർത്തുന്നു.തിരുവമ്പാടി കൃഷി ഭവനിന്റെയും കൂടരഞ്ഞി കൃഷി ഭവനിന്റെയും സഹകരണവും പ്രോത്സാഹനവും ലഭിക്കുന്നു.

കഴിഞ്ഞ വർഷം മുക്കത്ത് നടന്ന മലയോര മഹോത്സവത്തിലും തിരുവമ്പാടി നടന്ന ഹരിതായനം മേളയിലും ഷഹന സിനുവിന്റെ പച്ചക്കറി സ്റ്റാൾ വളരെയേറെ ജനശ്രദ്ധ ആകർഷിച്ചിരുന്നു.ഈ വർഷം മുക്കത്ത് നടക്കുന്ന മലബാർ ഫെസ്റ്റ് 2020 കാർഷിക മേളയിൽ ഷഹനയുടെ പച്ചക്കറി സ്റ്റാൾ ഉണ്ടാകും.

വിളവെടുപ്പിന് തിരുവമ്പാടി കൃഷി ഓഫീസർ രാജശ്രീ, കൃഷി അസിസ്റ്റന്റ് ബീന ,തിരുവമ്പാടി വൈസ് പ്രസിഡന്റ്‌ ഗീത വിനോദ് ,വാർഡ് മെമ്പർ സുഹന മുസ്തഫ ,ജമീല സ്കൂൾ ഹെഡ്മാസ്റ്റർ സണ്ണി,കാർഷിക ക്ലബ് കൺവീനർ ജെയിംസ് ജോഷി,സ്കൂൾ അദ്ധ്യാപിക മിനി മോൾ ,തോമ ,ലിൻസി ജോസഫ് എന്നിവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button