Kerala

കേരളാ പോലീസിലെ വെടിയുണ്ടകള്‍ കാണാതായ സംഭവത്തില്‍ ഇടപെട്ട് ഹൈക്കോടതി; എല്ലാ ഫയലുകളും ഹാജരാക്കാന്‍ നിര്‍ദേശം

കൊച്ചി: കേരളാ പോലീസിലെ വെടിയുണ്ടകള്‍ കാണാതായ സംഭവത്തില്‍ ഹൈക്കോടതി ഇടപെടുന്നു. എല്ലാ ഫയലുകളും ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി. രണ്ടാഴ്ചയ്ക്കുശേഷം കേസ് വീണ്ടും പരിഗണിക്കും.

കാണാതായ ഉണ്ടകളുടെ കൃതമായി കണക്ക് ഇപ്പോള്‍ പറയാനാവില്ലെന്നു സര്‍ക്കാര്‍ പറഞ്ഞു. കേരളാ പോലീസിലെ വെടിയുണ്ടകള്‍ കാണാതായ സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. മാധ്യമ വാര്‍ത്തകളെ അടിസ്ഥാനമാക്കി കേസ് എടുക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഹര്‍ജി തള്ളിയത്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകനായ ജോര്‍ജ്ജ് വട്ടുകുളം നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്.

കേരളാ പൊലീസിന്റെ ആയുധശേഖരത്തില്‍ നിന്ന് 12,061 വെടിയുണ്ടകളും വെടിക്കോപ്പുകളും റൈഫിളുകളും കാണാതായെന്നാണ് സിഎജിയുടെ കണ്ടെത്തല്‍. കാണാതായ വെടിയുണ്ടകള്‍ക്ക് പകരം വ്യാജ വെടിയുണ്ടകള്‍ വയ്ക്കുകയും സംഭവം മറച്ചു വയ്ക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിക്കുകയും ചെയ്തതായും സിഎജി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Related Articles

Leave a Reply

Back to top button