Karassery

കാരശ്ശേരി ഗ്രാമപഞ്ചായത്ത് കളക്ടേഴ്സ് അറ്റ് സ്കൂൾ പദ്ധതിയിൽ സ്കൂളുകളിൽ ബിന്നുകൾ വിതരണം ചെയ്തു

കാരശ്ശേരി: മാലിന്യങ്ങൾ തരം തിരിച്ച് സംസ്ക്കരിക്കേണ്ടതിന്റെ പ്രാധാന്യം കുട്ടികളിലൂടെ കുടുംബങ്ങളിലേക്കും സമൂഹത്തിലേക്കും എത്തിക്കുന്നത് ലക്ഷ്യമിട്ട് 2023 – 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കിയ കളക്ടേഴ്സ് അറ്റ് സ്കൂൾ പദ്ധതിയിൽ സ്കൂളുകളിൽ ബിന്നുകൾ വിതരണം ചെയ്തു. കുമാരനല്ലൂർ ജി.എൽ.പി സ്കൂൾ, ആനയാംകുന്ന് ജി.എൽ.പി സ്കൂൾ, കക്കാട് ജി.എൽ.പി സ്കൂൾ, തേക്കുംകുറ്റി എഫ്.എം എൽ.പി സ്കൂൾ, നെല്ലിക്കാപറമ്പ് സി.എച്ച്.എം എൽ.പി സ്കൂൾ, കാരശ്ശേരി എച്ച്.എൻ.സി.കെ യു.പി സ്കൂൾ, ആസാദ് മെമ്മോറിയൽ യു.പി സ്കൂൾ കുമാരനല്ലൂർ എന്നീ ഏഴ് സ്കൂളുകൾക്കാണ് വിതരണം ചെയ്തത്.

വിതരണത്തിൻ്റെ പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി സ്മിത ആനയാംകുന്ന് സ്കൂളിന് നൽകി നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജംഷീദ് ഒളകര അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സ്ഥിരം സമിതി അധ്യക്ഷൻമാരായ സത്യൻ മുണ്ടയിൽ, ശാന്താദേവി മൂത്തേടത്ത്, വാർഡ് മെമ്പർ കുഞ്ഞാലി മമ്പാട്ട്, പ്രധാന അധ്യാപിക ഇ.പി ലേഖ, ഡോ: സാബു ജോസ്, സമാൻ ചാലൂളി തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button