Kodiyathur

ചെറുവാടി ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർഥികളുടെ പൊതുസ്ഥാപന സന്ദർശനം: പൊതുപ്രവർത്തനങ്ങൾ വിദ്യാർഥികൾ നേരിൽ കണ്ട് മനസ്സിലാക്കി

കൊടിയത്തൂർ : ചെറുവാടി ഹയർ സെക്കണ്ടറി സ്കൂളിലെ സ്റ്റെപ്പിംഗ് സ്റ്റോൺ വിഭാഗത്തിലെ വിദ്യാർഥികൾ പൊതുസ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ നേരിൽ കണ്ട് പഠിക്കുന്നതിന് മുക്കം പോലീസ് സ്റ്റേഷൻ, ഫയർ സ്റ്റേഷൻ, പോസ്റ്റ് ഓഫീസ് എന്നിവിടങ്ങൾ സന്ദർശിച്ചു.

മുക്കം പോലീസ് സ്റ്റേഷനിൽ സബ് ഇൻസ്പെക്ടർമാരായ സന്തോഷ് കുമാർ, അബ്ദുറഹ്മാൻ, സജിഷ എന്നിവരുടെ നേതൃത്വത്തിൽ പോലീസിന്റെ പ്രവർത്തനങ്ങൾ പരിചയപ്പെടുത്തിയതോടൊപ്പം, കുട്ടികൾക്ക് പോലീസിനോടുള്ള ഭയം മാറ്റാനായി സബ് ഇൻസ്പെക്ടർ പാട്ടുകൾ പാടി മധുരം വിതരണം ചെയ്തു.

ഫയർ സ്റ്റേഷനിൽ സ്റ്റേഷൻ ഓഫീസർ എംഎ ഗഫൂർ, സഹപ്രവർത്തകരായ അഭിനേഷ്, ജിആർ അജീഷ്, വിഎം മിധുൻ എന്നിവരുടെ നേതൃത്വത്തിൽ ഫയർഫൈറ്റിംഗും റെസ്ക്യൂ ടെക്നിക്കുകളും വിശദീകരിച്ചു. കുട്ടികൾക്ക് ഇവരിൽ നിന്നും മധുരം ലഭിച്ചു.

പിന്നീട് മുക്കം പോസ്റ്റ് ഓഫിസിലെ പ്രവർത്തനങ്ങൾ പോസ്റ്റ് മാസ്റ്റർ കുട്ടികൾക്ക് പരിചയപ്പെടുത്തി.

വിദ്യാർഥികളുടെ ഈ ശീർഷ അധ്യയനപരിപാടിയിൽ പിടിഎ പ്രസിഡൻറ് എൻ ജമാൽ, അംഗങ്ങളായ നിയാസ് ചെറുവാടി, റഫീക്ക് പരവരിയിൽ, എംപിടിഎ അംഗം ഫൗസിയ, നുബ്ല, അധ്യാപകരായ ജാസ്മിൻ, യുനീസ, ബിന്ദു എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button