Thiruvambady
ആനക്കാംപൊയിൽ സെന്റ് മേരീസ് യു.പി സ്കൂളിൽ സെൽഫ് ഡിഫെൻസ് ക്ലാസ് സംഘടിപ്പിച്ചു

തിരുവമ്പാടി: ആനക്കാംപൊയിൽ സെന്റ് മേരീസ് യു.പി സ്കൂളിൽ പെൺകുട്ടികൾക്കായി സെൽഫ് ഡിഫെൻസ് ക്ലാസ് സംഘടിപ്പിച്ചു. പെൺകുട്ടികൾ നേരിടുന്ന വിവിധ ചൂഷണങ്ങളിൽ നിന്ന് രക്ഷപ്പെടുന്നതിനാവശ്യമായ തന്ത്രങ്ങളെകുറിച്ച് താമരശ്ശേരി പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഉദ്യോഗസ്ഥരായ ഷീജ വി.വി, ജീജ എന്നിവർ വിശദമായ ക്ലാസുകൾ നൽകി.
ക്ലാസിൽ കുട്ടികൾ സംശയ നിവാരണം നടത്തുകയും അവരുടെ അഭിപ്രായങ്ങൾ തുറന്ന് പറയുകയും ചെയ്തു. പരിപാടിയിൽ ഹെഡ്മിസ്ട്രസ് സെലിൻ തോമസ്, അധ്യാപക പ്രതിനിധി ആലീസ് വി തോമസ് എന്നിവർ സംസാരിച്ചു.







